ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം കാനഡയുടെ പ്രഖ്യാപനത്തെ അമീർ സ്വാഗതം ചെയ്തു
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി
ദോഹ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. കാനഡ പ്രധാനമന്ത്രി ഡോ. മാർക്ക് കാർണിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി കാനഡയുടെ നിലപാടിനെ സ്വാഗതം ചെയ്തത്.
ഇത് അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളുമായി പൊരുത്തപ്പെടുന്നതും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സമാധാനത്തിനും വികസന ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും ഇരുവരും ആവർത്തിച്ചു.
കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രത്യേകിച്ച് വ്യാപാര, നിക്ഷേപ മേഖലകളിൽ അവ കൂടുതൽ വികസിപ്പിക്കാനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ചയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.