ശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ മികവ്; മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള അവാർഡ് സൗമ്യ മാത്യുവിന്
text_fieldsമികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള ശിക്ഷാ ടൈംസ് ഗ്ലോബൽ എജുക്കേറ്റേഴ്സ് പുരസ്കാരവുമായി സൗമ്യ മാത്യു
ദോഹ: മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള ഈ വർഷത്തെ ശിക്ഷാ ടൈംസ് ഗ്ലോബൽ എജുക്കേറ്റേഴ്സ് പുരസ്കാരം ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ ഫിസിക്സ് അധ്യാപികയും സീനിയർ ആക്ടിവിറ്റി കോഓഡിനേറ്ററുമായ സൗമ്യ മാത്യുവിന്. ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നൽകിയ മികച്ച സംഭാവനകളെയും സമർപ്പിത സേവനത്തെയും മുൻനിർത്തിയാണ് ഈ അന്താരാഷ്ട്ര അംഗീകാരം.
വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും വളർത്തുന്നതിലും നൂതനവും ആകർഷകമായ പഠന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ സംഭാവനകൾ നൽകിയ സൗമ്യ മാത്യു, ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ വിദ്യാർഥികൾക്ക് ലളിതമായി മനസ്സിലാക്കുന്നതിനായി 'ഫണ്ടമെന്റൽസ് ഓഫ് ഫിസിക്സ്: എ ഹാൻഡ് ബുക്ക് ഫോർ സ്റ്റുഡന്റ്സ്' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
നേരത്തെ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഷീ-ക്യു എക്സലൻസ് അവാർഡ് ഫസ്റ്റ് റണ്ണറപ്പായും സൗമ്യ മാത്യു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാദമിക -വിദ്യാഭ്യാസ മേഖലകളിലെ സജീവ പങ്കാളിത്തത്തിന് തുടർച്ചയായി ലഭിക്കുന്ന ഈ അംഗീകാരം അധ്യാപന ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണെന്ന് പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ചുകൊണ്ട് സൗമ്യ മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

