Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുട്ടിപ്പാട്ടും ഫാമിലി ഗെയിം ആക്റ്റിവിറ്റികളും; ശ്രദ്ധേയമായി സെമിഫൈനൽ വേദി

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്കാ​യി ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ് ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​രു​ന്നു
മുട്ടിപ്പാട്ടും ഫാമിലി ഗെയിം ആക്റ്റിവിറ്റികളും; ശ്രദ്ധേയമായി സെമിഫൈനൽ വേദി
cancel

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ദം​ദം ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റ് സെ​മി ഫൈ​ന​ലി​ന്റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​ൻ​സ്റ്റ​ന്റ് ഫാ​മി​ലി ഗെ​യി​മു​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ് ക​ള​റി​ങ് മ​ത്സ​ര​വും അ​ട​ക്കം കു​ടും​ബ​ത്തോ​ടൊ​ന്നി​ച്ചു​ള്ള വി​നോ​ദ സാ​യാ​ഹ്ന​ത്തി​നാ​ണ് ലു​ലു ബ​ർ​വ സി​റ്റി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വേ​ദി​യാ​യ​ത്. ബി​രി​യാ​ണി മ​ത്സ​ര​ത്തി​ന്റെ ആ​വേ​ശ​ത്തി​നൊ​പ്പം അ​ര​ങ്ങേ​റി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

ബി​രി​യാ​ണി മേ​ക്കി​ങ് കോ​ണ്ട​സ്റ്റി​ന് സ​മീ​പം സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക വേ​ദി​യി​ൽ ന​ട​ന്ന 'ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്' ക​ള​റി​ങ് മ​ത്സ​ര​ത്തി​ൽ ഏ​ഴു വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള 80ഓ​ളം കു​ട്ടി​ക​ളാ​ണ് ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ​വ​ർ​ക്കാ​യി ആ​വേ​ശ​ക​ര​മാ​യ ഫാ​മി​ലി ഗെ​യിം ആ​ക്റ്റി​വി​റ്റി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് ന്യൂ ​ഗു​ഡ്‌​വി​ൽ കാ​ർ​ഗോ ആ​ൻ​ഡ് റോ​ക്ക പ​വ​ർ ജിം ​എം.​ഡി നൗ​ഷാ​ദ് അ​ബു, വി​ക്ടോ​റി​യ ഗോ​ൾ​ഡ് എം.​ഡി ഫാ​സി​ൽ, പാ​ൻ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ജ​മാ​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. ആ​ർ.​ജെ. അ​ഷ്ട​മി ആ​യി​രു​ന്നു അ​വ​താ​ര​ക. വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കൈ​മാ​റും. വി​ജ​യി​ക​ളെ ഗ​ൾ​ഫ് മാ​ധ്യ​മം സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ക്കും.

മ​ത്സ​ര​ങ്ങ​ൾ​ക്കും ഗെ​യി​മു​ക​ൾ​ക്കും പി​ന്നാ​ലെ, മെ​ഹ്ഫി​ൽ ഖ​ത്ത​ർ ഒ​രു​ക്കി​യ മു​ട്ടി​പ്പാ​ട്ട് സ​ദ​സ്സി​നെ ആ​വേ​ശം കൊ​ള്ളി​ച്ചു. "കാ​സ​വി​ന്റെ ത​ട്ട​മി​ട്ട്, ഞാ​ലി​യ​ക​ത്തി​ട്ട് ..." തു​ട​ങ്ങി​യ ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി​യ മാ​പ്പി​ള പാ​ട്ടു​ക​ൾ അ​ര​ങ്ങി​ൽ അ​ല​യ​ടി​ച്ച​പ്പോ​ൾ സ​ദ​സ്സും ഒ​രേ സ്വ​ര​ത്തോ​ടെ ഏ​റ്റു​പാ​ടി. രു​ചി​യു​ടെ​യും വി​നോ​ദ​ത്തി​ന്റെ​യും മാ​യാ​ജാ​ലം തീ​ർ​ത്ത സാ​യാ​ഹ്നം ദോ​ഹ​യി​ലെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Biryani Semi Final Event
Next Story