സി.ഐ.ഇ.ആർ പൊതുപരീക്ഷ; ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്റസകൾക്ക് മികച്ച വിജയം
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടന്ന അഞ്ച്, ഏഴ് ക്ലാസുകളിലെ സി.ഐ.ഇ.ആർ പൊതുപരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു.
ഇസ്ലാമിക് സ്റ്റഡി സെന്റർ തുമാമ, മദീന ഖലീഫ, ബിൻ മഹ്മൂദ് ബ്രാഞ്ചുകളിൽ നിന്നായി എ പ്ലസ് നേടിയവരെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുമോദിച്ചു.
മദീനത്ത് ഖലീഫയിൽ നിന്നും ഏഴാം ക്ലാസ് പരീക്ഷയിൽ ഫാത്തിമ സെഹ, ആദം ബിൻ റംസീക്, മുഹമ്മദ് ഉമർ ഫാറൂഖ്, ലന ഫാത്തിമ, ഹസീൻ ജൽവ, ഈസ മുല്ലവീടൻ എന്നിവരും ഗ്രേഡ് അഞ്ചിൽ ഫൈഹ മഠത്തിൽ, അഹ്യാൻ അൻസാബ് ടി.പി, അലൂഫ സഹീർ, ആയ്ഷ മനാഫ് എം, ഹാദിൻ സഫ്വാൻ, ഹയ്യിൻ അബ്ദുറഹിമാൻ എന്നിവരും തുമാമ ബ്രാഞ്ചിൽ നിന്ന് ഗ്രേഡ് ഏഴിൽ അഫീഫ് ശക്കർ, ഗ്രേഡ് അഞ്ചിൽ നിന്നും ഹയ നിജാസ്, ഇർഹാ സൈനബ്, ആയിഷ മെഹ്റിൻ പാടത്ത്, നഷ്മിയ ഷഹീൻ, സൈറ സഹീർ, ഖദീജ ഹംദ, ഷബീർ അലി എന്നിവരും ബിൻ മഹ്മൂദ് ബ്രാഞ്ചിൽ നിന്ന് ഗ്രേഡ് അഞ്ചിൽ വർദ അബ്ദുൽ ലത്തീഫ്, ഈസ സാലിഹ്, ഷദ സാലിഹ്, ഹയാ ഇസ്സത്ത്, ആയിഷ അസ്ലം എന്നിവരും മികച്ച വിജയം കൈവരിച്ചു.
വിദ്യാർഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അഭിനന്ദിച്ചു. ഇസ്ലാമിക് സ്റ്റഡി സെന്ററിന് കീഴിൽ നിലവിൽ തുമാമ, മദീന ഖലീഫ, ബിൻ മഹ്മൂദ്, അൽ വക്റ എന്നീ ബ്രാഞ്ചുകളും കൂടാതെ ഓൺലൈൻ അക്കാദമിയും, കെ.ജി വിഭാഗവും വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

