അൽ മദ്റസ അൽ ഇസ്ലാമിയയിൽ ക്ലാസുകൾ 12ന് പുനരാരംഭിക്കും
text_fieldsദോഹ: അൽ മദ്റസ അൽ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസുകൾ സെപ്റ്റംബർ 12ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷത്തേക്കുള (2025- 2026) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിന്റെ മത -ധാർമിക ശിക്ഷണ രംഗത്ത് നാല് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന, ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന മദ്റസയിൽ കെ.ജി മുതൽ 10 വരെ ക്ലാസുകളിലാണ് അധ്യയനം നടക്കുന്നത്. അബൂഹമൂറിൽ പ്രവർത്തിക്കുന്ന മദ്റസയിൽ കെ.ജി മുതൽ ആറുവരെ ക്ലാസുകളിലേക്ക് ശനിയാഴ്ചയും (രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ടുവരെ), 7, 8 ക്ലാസുകളിലേക്ക് വെള്ളിയാഴ്ച (രാവിലെ എട്ടു മുതൽ 10 വരെ), ശനിയാഴ്ച (രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ടുവരെ) ദിവസങ്ങളിലും 9, 10 ക്ലാസുകളിലേക്ക് വെള്ളിയാഴ്ചകളിൽ (രാവിലെ എട്ടു മുതൽ 10 വരെ) അധ്യയനം നടക്കുന്നത്.
കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിദ്യാർഥികൾക്ക് സൗജന്യ ട്രാൻസ്പോർട്ടേഷൻ സൗകര്യത്തോടെ സ്പെഷൽ ക്ലാസുകളും ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വെള്ളിയാഴ്ച രാവിലെ (8.00 - 9.30 am), ശനി (8.30- 1.30) ദിവസങ്ങളിൽ മദ്റസ ഓഫിസിലെത്തി പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 55839378 നമ്പറിൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.