ഖത്തർ ഇന്ത്യൻ എംബസിയിൽ പേര് ചേർത്തവർ 38,000 കവിഞ്ഞു; പ്രവാസികളെ നാട്ടിലെത്തിക്കൽ ഏഴിന് തുടങ്ങും
text_fieldsദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മേയ് ഏഴ് മുതൽ തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ പ്രവാസികൾക്ക് പ്രതീക്ഷ. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിൽ പേര് വിവരങ്ങൾ ചേർത്തതിൻെറ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാറിൻെറ നടപടികൾ.
ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനായി ദോഹയിലെ ഇന്ത്യൻ എംബസിയിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തവർ ഇതിനകം 38,000 കവിഞ്ഞിട്ടുണ്ട്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരാണിവർ. വിമാനങ്ങളും നാവിക സേനാ കപ്പലുകളും പ്രയോജനപ്പെടുത്തിയായിരിക്കും സർക്കാർ മടക്കയാത്ര ഒരുക്കുന്നത്. യാത്രയുടെ ചിലവ് പ്രവാസികൾ വഹിക്കേണ്ടി വരും.
പ്രവാസികളെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കണമെന്ന് സംസ് ഥാനങ്ങൾക്ക് കേന്ദ്രം നേരത്തേ വിവരം നൽകിയിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ വിശദമായ പദ്ധതി ഇതിനകം തയാറാക്കിയിട്ടുമുണ്ട്. നാവികസേനയുടെ കപ്പലുകളടക്കം ഇതിനായി തയാറായിക്കഴിഞ്ഞു. ഇതിൻെറയടിസ്ഥാനത്തിലാണ് വിവരങ്ങൾ ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്ച വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയത്.
മേയ് നാല് വരെ ഇത്തരത്തിൽ ഖത്തറിൽ നിന്ന് മടങ്ങാൻ ആഗ്രഹിച്ച് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ എണ്ണമാണ് 38,000 കവിഞ്ഞത്. സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ എംബസി നിലവിൽ തയാറാക്കുന്നില്ല. എന്നാൽ ഗർഭിണികൾ, സന്ദർശക വിസയിൽ എത്തിയവർ, ജോലി നഷ്ടപ്പെട്ട് തിരിച്ചുപോകുന്നവർ തുടങ്ങിയ വിവരങ്ങൾ വെവ്വേറെ തയാറാക്കുമെന്നും എംബസി അധികൃതർ നേരത്തേ ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞിരുന്നു. https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ് മടങ്ങാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. കു
ടുംബത്തിലെ എല്ലാ അംഗങ്ങളും വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം. മക്കൾക്കടക്കം വെവ്വേറെ ഫോമുകളാണ് പൂരിപ്പിക്കേണ്ടത്. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്. അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം.
കോവിഡ് പോസിറ്റീവ് ആണോ, നെഗറ്റീവ് ആണോ, ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ല എന്ന കോളങ്ങളും ഫോമിൽ ഉണ്ട്. പേര്, വയസ്, പാസ്പോർട്ട് നമ്പർ, ഇ മെയിൽ വിലാസം, വീട്ടിലെ മേൽവിലാസം, വിസയുടെ ഇനം, ജോലി, ഫോൺനമ്പർ, സംസ്ഥാനം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണം എന്നീ വിവരങ്ങളാണ് ഫോമിൽ നൽകേണ്ടത്. ഏറെ എളുപ്പത്തിൽ ചെയ്യാവുന്ന പ്രക്രിയയാണ് ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.