സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ഇന്ന്
text_fieldsദോഹ: സംസ്കൃതി എക്സലൻസ് അവാർഡ് വിതരണവും അഡ്വ. മുഷാബ് സ്മാരക വിദ്യാഭ്യാസ പുരസ്കാര ചടങ്ങും ആഗസ്റ്റ് ഏഴിന് വൈകീട്ട് 6 മണിക്ക് ഐ.സി.സി അശോക ഹാളിൽ നടക്കും. മുൻ വ്യവസായ -നിയമ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
സി.ബി.എസ്.ഇ പന്ത്രണ്ടാം തരത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള അഡ്വ. മുഷാബ് സ്മാരക പുരസ്കാരം ലഭിച്ചവർ: സയൻസ് വിഭാഗം - ശുഭം തേജസ് മേത്ത (ബിർള പബ്ലിക് സ്കൂൾ), അനന്യ സിങ്, ശ്രുതി ലക്ഷ്മി, അതുല്യ അനിൽ കുമാർ (മൂവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ),
കൊമേഴ്സ് വിഭാഗം -ശ്രീനിധി ജഗന്നാഥ് (ലൊയോള ഇന്റർനാഷനൽ സ്കൂൾ), മുഹമ്മദ് സൂഫിയൻ പട്ടേൽ, ആഫ്രീൻ ഫാത്തിമ, മുഹമ്മദ് അൻവറുദ്ദീൻ (ഇരുവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ). ഹ്യുമാനിറ്റീസ് വിഭാഗം -ആൽവിന സക്കീർ, ലുബ്ന അബ്ദുൽ ലത്തീഫ് (ഇരുവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

