Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് തുടക്കം
text_fieldsbookmark_border
ദോഹ: ആഡംബര ആഭരണ -വാച്ച് വിപണിയിലെ പ്രമുഖ മേളയായ ദോഹ ജ്വവല്ലറി ആൻഡ് വാച്ചസ് എക്സിബിഷന്റെ 22ാമത് പതിപ്പിന് ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ തുടക്കം. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി പവലിയനുകൾ സന്ദർശിക്കുകയും അന്താരാഷ്ട്ര-പ്രാദേശിക കമ്പനികൾ ഒരുക്കിയ അപൂർവ്വ രത്നശേഖരങ്ങളും ആധുനിക ഡിസൈനുകളിലുള്ള ആഭരണങ്ങളും വാച്ചുകളും നിരീക്ഷിക്കുകയും ചെയ്തു. വിവിധ മന്ത്രിമാർ, ശൈഖുമാർ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ ബ്രാൻഡുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

