Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ന​കീ​യ പ്ര​വാ​സി...

ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ​രേ​ഖ ത​യാ​റാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

text_fields
bookmark_border
ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ​രേ​ഖ ത​യാ​റാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ദോ​ഹ: പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ രേ​ഖ ത​യാ​റാ​ക്കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ വി​യ​ർ​പ്പും ക​ണ്ണീ​രും കൊ​ണ്ട് കൂ​ടി നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണ് കേ​ര​ള​ത്തി​ന്റെ സ​മൃ​ദ്ധി. സ്വ​ന്തം മ​ണ്ണ് വി​ട്ട്, കു​ടും​ബ​ത്തെ പി​രി​ഞ്ഞ്, അ​ന്യ​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​തം പ​ണി​തു​യ​ർ​ത്തി​യ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലാ​ണ്,വി​ശി​ഷ്യാ ഗ​ള്‍ഫ് പ്ര​വാ​സി​ക​ള്‍. ലോ​ക​ത്തി​ന്റെ നാ​നാ​കോ​ണു​ക​ളി​ൽ​നി​ന്നും പ്ര​വാ​സി​ക​ള്‍ അ​യ​ക്കു​ന്ന പ​ണം കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തെ ഊ​ട്ടി​വ​ള​ർ​ത്തു​ന്നു. എ​ന്നി​ട്ടും പ്ര​വാ​സി​ക​ള്‍ക്ക് ന​ൽ​കേ​ണ്ട അം​ഗീ​കാ​ര​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഇ​ന്നും അ​പൂ​ർ​ണ​മാ​യി തു​ട​രു​ക​യാ​ണ്‌. പ്ര​വാ​സി​യു​ടെ ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ യാ​ത്രാ പ്ര​ശ്ന​ങ്ങ​ള്‍ തൊ​ട്ട് അ​വ​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ന്‌ വ​രെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്നു. കേ​ര​ള ജ​ന​സം​ഖ്യ​യി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ളോ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ ആ​യി​ട്ടും അ​തി​നൊ​രു പ്ര​ത്യേ​ക മ​ന്ത്രാ​ല​യ​മോ ഓ​രോ രാ​ജ്യ​ങ്ങ​ളി​ലും എ​ത്ര മ​ല​യാ​ളി​ക​ള്‍ ഉ​ണ്ടെ​ന്ന ക​ണ​ക്കോ ഇ​ല്ല. ഇ​ങ്ങ​നെ പ്ര​വാ​സ ലോ​ക​ത്ത് നി​ന്നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍ക്കാ​റി​നു മു​ന്നി​ലും പൊ​തു സ​മൂ​ഹ​ത്തി​നു മു​ന്നി​ലും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്‌ ജൂ​ണ്‍ 10 മു​ത​ല്‍ 30 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലോ​ക​മെ​ങ്ങും ചി​ത​റി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി മ​ന​സ്സു​ക​ളെ ഒ​രു പൊ​തു ല​ക്ഷ്യ​ത്തി​നു ചു​റ്റും അ​ണി​നി​ര​ത്തു​ന്ന ഒ​രു ച​രി​ത്ര​പ​ര​മാ​യ ശ്ര​മ​മാ​ണി​ത്. ജ​ന​കീ​യ​മാ​യി സ​മാ​ഹ​രി​ക്ക​പ്പെ​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ഒ​രു ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ രേ​ഖ​യാ​യി ക്രോ​ഡീ​ക​രി​ച്ച്, ജൂ​ണ്‍ അ​വ​സാ​ന​ത്തി​ല്‍ ഖ​ത്ത​റി​ലെ പൗ​രാ​വ​ലി​ക്കു മു​ന്നി​ലും പു​തി​യ കേ​ര​ള സ​ർ​ക്കാ​റി​ന്റെ മു​ന്നി​ലും സ​മ​ർ​പ്പി​ക്കും.

ജ​ന​കീ​യ പ്ര​വാ​സി അ​വ​കാ​ശ രേ​ഖ ത​യാ​റാ​ക്കാ​നാ​യി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രു​ടെ സം​ഗ​മം, സം​രം​ഭ​ക​രു​ടെ സം​ഗ​മം, വ​നി​താ സം​ഗ​മം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ര​മാ​വ​ധി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തും.​പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍നി​ന്ന് എ​ളു​പ്പ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക വെ​ബ്‌​പേ​ജ് തു​റ​ക്കും. മ​റ്റ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ള്‍ക്കു​കൂ​ടി ഈ ​കാ​മ്പ​യി​നി​ല്‍ ഭാ​ഗ​മാ​വാ​ന്‍ ക​ഴി​യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്റ് ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ഷാ​ഫി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ഷ​റ​ഫു​ദ്ദീ​ന്‍, മീ​ഡി​യ സെ​ക്ര​ട്ട​റി റ​ബീ​അ് സ​മാ​ൻ എ​ന്നി​വ​ർ വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Expatriate Welfare to prepare a public expatriate opportunity line
Next Story