ദേശീയ ജാവലിൻ ത്രോയിൽ മത്സരിക്കാൻ ഫൈസാൻ കാരപ്പാറ
text_fieldsവളയന്നൂർ മഹല്ല് കമ്മിറ്റിയുടെ ഖത്തർ ശാഖ ഫൈസാന്‍ അനുമോദനം നൽകിയപ്പോൾ
ദോഹ: കേരള സ്റ്റേറ്റ് അത്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിച്ച ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഫൈസാൻ കാരപ്പാറ ഒഡിഷയിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ 8ാം ക്ലാസ് വിദ്യാർഥിയായ ഫൈസാൻ, ജാഫർ കാരപ്പാറ -സഫീന എന്നിവരുടെ മകനും കുറ്റ്യാടി സ്വദേശിയുമാണ്.
ഫൈസാൻ ഖത്തറിലെ പ്രശസ്തമായ അൽ അഹ്ലി സ്പോർട്സ് ക്ലബിൽനിന്ന് പരിശീലനം നേടിയതായും ഇത് അദ്ദേഹത്തിന്റെ മികവിൽ വലിയ പങ്കുവഹിച്ചതായും അദ്ദേഹത്തെ പരിചയമുള്ളവർ പറയുന്നു.
വളയന്നൂർ മഹല്ല് കമ്മിറ്റിയുടെ ഖത്തർ ശാഖ(വി.എം.സി ഖത്തർ) ഫൈസാന്റെ വിജയത്തെ പ്രശംസിച്ചു അനുമോദന യോഗം സംഘടിപ്പിച്ചു.
ചടങ്ങിൽ കുഞ്ഞബ്ദുല്ല കാരപ്പാറ, ഇക്ബാൽ കെ.കെ, സലാം മാപ്പിലാണ്ടി, ജസ്വാൻ കെ.പി, ഹമീദ് പി, ജമാൽ മാപ്പിലാണ്ടി, അഫീഫ് കല്ലാറ, മൊയ്തു ഒ, ഷരീഖ് കല്ലാറ, അസർ കാപുങ്കര, മൻസൂർ നരിപ്പോടൻ കണ്ടി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.