Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ അണ്ടർ -17 ലോകകപ്പ്; ട്രോഫി ടൂറിന് ഇന്ന് തുടക്കം

text_fields
bookmark_border
ഫിഫ അണ്ടർ -17 ലോകകപ്പ്; ട്രോഫി ടൂറിന് ഇന്ന് തുടക്കം
cancel

ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ -17 ലോകകപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കായികപ്രേമികൾക്കും കുടുംബങ്ങൾക്കും ട്രോഫി നേരിട്ട് കാണാനുള്ള അവസരമൊരുക്കി ട്രോഫി ടൂറിന് ഇന്ന് തുടക്കമാകും. രാജ്യത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലാണ് ട്രോഫി പ്രദർശനം ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ 29 വ്യാഴാഴ്ച വൈകീട്ട് 6 മുതൽ രാത്രി 10 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ട്രോഫി പ്രദർശിപ്പിക്കും.

തുടർന്ന്, നവംബർ 5ന് വെസ്റ്റ് വാക്കിലും, നവംബർ 12ന് മിശൈരിബ് ഡൗൺ ടൗൺ എന്നിവിടങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിലും ട്രോഫി പ്രദർശനത്തിന് വെക്കും. ട്രോഫി എത്തുന്ന ഓരോ സ്ഥലത്തും ആരാധകർക്കായി വിനോദ പരിപാടികളും, ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

കൗമാര താരങ്ങൾ മാറ്റുരക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ 19 മുതൽ ഡിസംബർ 13 അസ്പയർ സോൺ വേദിയാകും. 48 ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ 104 മാച്ചുകളാണുള്ളത്. കലാശപ്പോരാട്ടത്തിന് അഹമ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും. ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപ്പന കഴിഞ്ഞദിവസം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FIFA U-17 World Cup 2026 Trophy Tour Launches Across Qatar Landmarks
Next Story