ഉപരോധക്കെടുതിയിൽ അവർ കണ്ടുമുട്ടി; കുവൈത്തിൽ സങ്കടവും സന്തോഷവും
text_fieldsദോഹ: കഴിഞ്ഞ പതിനൊന്ന് മാസത്തിലധികമായി തുടരുന്ന ഉപരോധത്തെ തുടർന്ന് പരസ്പരം കാണാൻ ക ഴിയാതിരുന്ന സഹോദരങ്ങൾ കഴിഞ്ഞ ദിവസം കുവൈത്തിൽ കണ്ടുമുട്ടി, വികാര നിർഭരമായ നിമിഷങ്ങ ളായിരുന്നു പിന്നെ. സഹോദരങ്ങളിൽ ഒരാൾ ഖത്തർ പൗരനും രണ്ടാമത്തെയാൾ സൗദി പൗരനുമാണ്. രണ്ട് പേരും എഴുപതിലധികം പ്രായമുളളവർ. നേരത്തെ പരസ്പരം കാണണമെന്ന് വിചാരിക്കുമ്പോൾ കാറിൽ അതി ർത്തി കടന്ന് കാണാനെത്തുന്നവരാണ് ഇരുവരും. ചിലപ്പോഴൊക്കെ ഒരാൾ ഖത്തറിലേക്ക് വരും. മറ്റ് ചിലപ്പോൾ ഒരാൾ സൗദിയിലേക്ക് പോകും. ഇരു രാജ്യങ്ങളിലും ഇവർക്ക് കുടുംബ വേരുകളുണ്ട്. സൗദി അറേബ്യ ഉപ രോധം പ്രഖ്യാപിച്ചതിനെ തുടർന്ന് തങ്ങളുടെ പൗരൻമാരെ ഖത്തറിലേക്ക് വരുന്നതിൽനിന്ന് അവർ തന്നെ വ ിലക്കിയിരിക്കുകയാണ്.
ഖത്തർ പൗരൻമാർക്ക് സൗദിയിൽ പ്രവേശിക്കുന്നതിനും ശക്തമായ വിലക്കാണുള്ളത്. ഈ സാഹചര്യത്തിലാണ് സഹോദരങ്ങൾ കുവൈത്തിൽ ഒരുമിച്ച് കൂടാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കണ്ണ് നനയിക്കുന്നതാണ്. ഉപരോധം ആരംഭിച്ചത് മുതൽ ഖത്തർ നിരന്തരമായി ആവശ്യപ്പെടുന്നത് മാനുഷിക വിഷയങ്ങളും രാഷ്ട്രീയ വിഷയങ്ങളും പരസ്പരം കൂട്ടിച്ചേർക്കരു തെന്നാണ്. എന്നാൽ സൗദിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണരമല്ല ഉണ്ടായത്. കഴിഞ്ഞ ഫെബ്രു വരിയിൽ ജനീവയിൽ മനുഷ്യാവകാശ സമിതി യോഗത്തിൽ ഇക്കാര്യം ഖത്തർ ശക്മായി ആവശ്യപ്പെട്ടിരുന്നു. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഇത് പിന്തുണക്കുകയും ചെയ്തു.
ഉപരോധം മാനുഷിക പ്ര ശ്നങ്ങളെ പ്രധാനമായും ബാധിച്ചതായി മനുഷ്യാവശകാശ സമിതി ചെയർമാൻ ഡോ.അലി ബിൻ സമീഖ് അൽ മറി വ്യക്തമാക്കി. സാമ്പത്തിക–കുടുംബ പ്രശ്നങ്ങൾ ഉപരോധം കാരണം ഉടലെടുത്തിരിക്കുന്നു. ഖത്തറിലും ഉ പരോധ രാജ്യങ്ങളിലുമുള്ള സ്വത്ത് വഹകളുടെ പരിപാലനവും ക്രയ വിക്രയങ്ങളുമെല്ലാം താറുമാറായി. ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളെ ഒന്നടങ്കം ബാധിച്ച വിഷയമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.