ഗസ്സ: മധ്യസ്ഥ ദൗത്യം തുടരുന്നതായി പ്രധാനമന്ത്രി
text_fieldsഖത്തറിലെത്തിയ ചൈനീസ് പശ്ചിമേഷ്യൻ ദൂതൻ സായ് ജുനു പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിന്റെ നേതൃത്വത്തിലുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വ്യക്തമാക്കി.
ദോഹ സന്ദർശിച്ച ചൈനീസ് സർക്കാറിന്റെ മധ്യ പൂർവേഷ്യൻ പ്രതിനിധി സായ് ജുനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ ദുരിതപൂർണമായ സാഹചര്യം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഉറപ്പാക്കുന്നതിനും പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയിൽ ഖത്തറും ചൈനയും തമ്മിലെ വിവിധ സഹകരണങ്ങളും മറ്റും ചർച്ച നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.