ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ വിജയികളെ തെരെഞ്ഞെടുത്തു
text_fieldsഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ രണ്ടാം ഘട്ട വിജയികളെ തെരെഞ്ഞെടുത്തപ്പോൾ
ദോഹ: ഖത്തറിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ജനപ്രിയ മെഗാ പ്രൊമോഷനായ കീസ് റ്റു ഹാപ്പിനെസ്സ് രണ്ടാം ഘട്ട ഭാഗ്യവിജയികളെ തെരെഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ വാണിജ്യ മന്ത്രാലയ പ്രതിനിധി 9 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഡി.ജി.എം സൂരജ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദിഖ്, മാർക്കറ്റിങ് മാനേജർ ഷംസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
8 വിജയികൾക്ക് 3,000 ഖത്തർ റിയൽ കാഷ് പ്രൈസും ഒരു വിജയിക്ക് പുതിയ മോഡൽ എം.ജി 5 കാറും ആണ് സമ്മാനമായി ലഭിക്കുന്നത്. ഡിസംബർ 23 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 9 എംജി 5 കാറുകൾ, 1,20,000 ഖത്തർ റിയാൽ കാഷ് (40 പേർക്ക്), 1 വിജയിക്ക് ബമ്പർ സമ്മാനമായി ജെറ്റൂർ ടി1 കാർ എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ പൂരിപ്പിച്ചു നൽകി മെഗാ പ്രൊമോഷനിൽ പങ്കെടുക്കാം.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങൾ ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ്സ് ഔട്ട് ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ്, നോൺ ഫുഡ്, ഗാര്മെന്റ്സ്, ഇലക്ട്രോണിക്സ്, ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾസ്, മൊബൈൽ, ഹോം അപ്ലയൻസ്, ടോയ്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും തെരെഞ്ഞെടുത്ത പ്രോഡക്ടുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ ഗ്രാൻഡ് മി ലോയൽറ്റി കാർഡിൽ അംഗമാകുന്നവർക്ക് അധിക പോയന്റുകളും സ്പെഷൽ ഡിസ്കൗണ്ടുകളും ലഭ്യമാണ്. മെഗാ പ്രൊമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് സെപ്റ്റംബർ 24നു നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

