Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മാധ്യമം ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ ആഘോഷമാക്കി ഖത്തർ

text_fields
bookmark_border
ഫിനാലെ വേദിയിൽ ആവേശം നിറച്ച് ലൈവ് കുക്കിങ്
ഗൾഫ് മാധ്യമം ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ ആഘോഷമാക്കി ഖത്തർ
cancel
camera_alt

ഗൾഫ് മാധ്യമം-മീഫ്രണ്ട് ലുലു ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെയിലെ മത്സരാർഥികൾ അവതാരകനും ഷെഫുമായ രാജ് കലേഷ്, അവതാരക ആർ.ജെ. അഷ്ടമി എന്നിവർക്കൊപ്പം

ദോഹ: ബിരിയാണി രുചിയുടെ പെരുമ പറഞ്ഞും ആട്ടവും പാട്ടും ചിരിയുമായി ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തിന് ആഘോഷരാവൊരുക്കി ഗൾഫ് മാധ്യമം-മീഫ്രണ്ട് ലുലു ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ. പാചകമത്സരവും മ്യൂസിക്കൽ നൈറ്റും ഫാമിലി ആക്റ്റിവിറ്റികളുമായി ഖത്തർ ഇതുവരെ കാണാത്ത ആഘോഷരാവിനാണ് അബുസിദ്റ ലുലുമാൾ സാക്ഷിയായത്. അബുസിദ്റ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ മനോഹരമായ വേദിയിലേക്ക് ആയിരത്തിലേറെ പേരാണ് ഒഴുകിയെത്തിയത്.

ഉദ്ഘാടന പരിപാടിയിൽ പ്ലാനിങ് ആൻഡ് പെർഫോമൻസ് മാനേജ്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ സെയാറ, ബ്രാഡ്മാസ് ഗ്രൂപ്പ് ചെയർമാൻ ഹാഷിം മുഹമ്മദിന് ഉപഹാരം കൈമാറുന്നു

ഉച്ചക്കുശേഷം തന്നെ മത്സരാർഥികൾ എത്തിതുടങ്ങിയിരുന്നു. രജിസ്ട്രേഷനും മറ്റ് നടപടികൾക്കും ശേഷം വൈകീട്ട് ആറോടെ പാചക മത്സരം ആരംഭിച്ചു. തത്സമയ പാചകംനേരിട്ട് കാണാൻ സാധിച്ചത് സന്ദർശകർക്ക് കൗതുകവും വിസ്മയവുമായി. ആവേശകരമായ സെമി ഫൈനലിൽ നിന്ന് മികവ് പുവർത്തിയ 10 പേരെയാണ് ഫൈനലിൽ മാറ്റുരച്ചത്. ഷക്കീല, സൗദ അബ്ദുല്ല, നാജിയ, സന ബാനു, ഉസൈറ, ഫൗസിയ കൗസർ, ജസീമ മുബഷിർ, പ്രഭ സാലിയൻ, റുക്സാന, ധന്യ എന്നിവരായിരുന്നു ഫൈനൽ മത്സരാർത്ഥികൾ. രുചിയിലും പ്രസന്റേഷനിലും മത്സരാർഥികൾ മികവ് പുലർത്തി.കോഴിക്കോടൻ, തലശ്ശേരി, കാസർകോട് തുടങ്ങിയ വിത്യസ്തമായ ബിരിയാണികൾ മത്സരാർഥികൾ അവതരിപ്പിച്ചു. വൈകീട്ട് ഏഴോടെയോടെ അന്തരീക്ഷത്തിൽ ബിരിയാണിയുടെ സുഗന്ധം പരന്നു തുടങ്ങിയിരുന്നു. പങ്കെടുത്തവർക്കെല്ലാം തികച്ചും വേറിട്ട അനുഭവമാണ് മത്സരം സമ്മാനിച്ചത്. വൈകീട്ട് ഏഴോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു.

കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികളും സംഗീത സന്ധ്യയുമെല്ലാമായി നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിയാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. ഔദ്യോഗിക ഉദ്ഘാടന പരിപാടിയിൽ പ്ലാനിങ് ആൻഡ് പെർഫോമൻസ് മാനേജ്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ സെയാറ, ലുലു ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ ഷാനവാസ്, ഗൾഫ് മാധ്യമം ഖത്തർ റീജ്യനൽ മാനേജർ ഹാരിസ് വള്ളിൽ, ബ്രാഡ്മാസ് ഗ്രൂപ്പ് ചെയർമാൻ ഹാഷിം മുഹമ്മദ്, ബ്രാഡ്മാസ് സി.ഇ.ഒ ഹാഫിസ്, ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

രുചിയുടെയും വിനോദത്തിന്റെയും മായാജാലം തീർത്ത സായാഹ്നം ദോഹയിലെ പ്രവാസി കുടുംബങ്ങൾക്ക് വേറിട്ടൊരു അനുഭവമായി മാറി. പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ കാണികളിൽ ഊർജ്ജവും കൗതുകവും നിലനിർത്താൻ കല്ലുവിന്റെ അവതരണത്തിന് സാധിച്ചു. ഗായകൻ കണ്ണൂർ ഷെരീഫും ശ്വേതാ ആശോകും ചേർന്നൊരുക്കിയ സംഗീതരാവ് ഗ്രാൻഡ് ഫിനാലെ വേദിയെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചു. മാപ്പിളപ്പാട്ട്, മലയാള സിനിമ ഗാനങ്ങളിലൂടെ സദസ്സിനെ സംഗീത സാന്ദ്രമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മ്യൂസിക്കൽ നൈറ്റ് സന്ദർശകർക്ക് മികച്ചൊരു ആഘോഷരാവൊരുക്കി.

ചിരിയും ചിന്തയും നിറച്ച് പ്രിയതാരം: സദസ്സിനെ പിടിച്ചുനിർത്തി കല്ലു ഷോ

ദോഹ: തനത് ഹാസ്യശൈലിയും നിർത്താതെയുള്ള സംസാരവുമായി ഗ്രാൻഡ് ഫിനാലെ വേദിയും സദസ്സും കീഴടക്കി മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും ഷെഫുമായ കല്ലു (രാജ് കലേഷ്). പാചകത്തിലും വാചകത്തിലും മാത്രമല്ല, സദസ്സിനെ ഒരേസമയം ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം സദസ്സിനെ പിടിച്ചുനിർത്തി. മത്സരം ആരംഭിച്ചത് മുതൽ വേദിയിലും സദസ്സിലും നിറസാന്നിധ്യമായി മാറിയ അദ്ദേഹം കാണികളുടെയും മത്സരാർഥികളുടെയും മനംകവർന്നു. ഒപ്പം ആർ.ജെ അഷ്ടമിയും തമാശകളും ചിരിയും പടർത്തി സദസ്സന്റെ മനം കവർന്നു.

രാജ് കലേഷ്, ആർ.ജെ. അഷ്ടമി എന്നിവർ മത്സരാർഥികൾക്ക് നിർദേശം നൽകുന്നു

പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ കാണികളിൽ ഊർജ്ജവും കൗതുകവും നിലനിർത്താൻ കല്ലുവിന്റെ അവതരണത്തിന് സാധിച്ചു. മത്സരാർഥികളുടെ ഓരോ നീക്കങ്ങളും കൃത്യമായി വീക്ഷിച്ചും, അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയും കല്ലു മത്സരാർഥികൾക്കിടയിലും സജീവമായുണ്ടായിരുന്നു.

സദസ്യർക്ക് തികച്ചും അപ്രതീക്ഷിതവും കൗതുകമുണർത്തുന്നതുമായ അനുഭവമാണ് അദ്ദേഹം സമ്മാനിച്ചത്. തുടർന്ന്, മത്സരത്തിന്റെ ഏറ്റവും നിർണായക ഘട്ടത്തിൽ ഫലപ്രഖ്യാപനത്തിനായി വിധികർത്താക്കൾക്കൊപ്പം കല്ലുവും സജീവമായി രംഗത്തുണ്ടായിരുന്നു. മത്സരാർഥികൾ തയാറാക്കിയ രുചികരമായ ബിരിയാണികൾ സഹപാനലിസ്റ്റുകൾക്കൊപ്പം ചേർന്ന് അദ്ദേഹം വിലയിരുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story