Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ...

ഖത്തറിൽ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ഐ.സി.സി

text_fields
bookmark_border
ഖത്തറിൽ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി ഐ.സി.സി
cancel

ദോഹ: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനാഘോഷം പ്രവാസ മണ്ണിൽ വിപുലമായി ആഘോഷിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യൻ സമൂഹം. ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ തുടക്കമാകും. രാവിലെ 6.45ന് തന്നെ ഐ.സി.സിയിലേക്ക് പ്രവേശനം അനുവദിക്കും, ഏഴു മണിക്ക് ​അംബാസഡർ വിപുൽ പതാക ഉയർത്തും. തുടർന്ന് അശോക ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. പ്രവാസികളുടെ കൂടി പങ്കാളിത്തത്തോടെ ഇത്തവണ പരിപാടി വർണാഭമാക്കാനാണ് ഒരുങ്ങുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുകതമായി 'ഭാരത് ആസാദി കി രംഗ് -2025' കൾച്ചറൽ ഇവന്റും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് 5.30ന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCindependence daycelebrationsindian embassyQatar News
News Summary - ICC prepares for Independence Day celebrations in Qatar
Next Story