കോട്ടയം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsദോഹ: കോട്ടയം വൈക്കം സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം വല്ലകം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ ജോയ് മാത്യു (48) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. പിതാവ്: മാത്യു. മാതാവ് തങ്കമ്മ മാത്യു.
13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.