റാസ് റുക്നിൽ മെഗാ ജല–വൈദ്യുതി പദ്ധതി നിർമ്മിക്കാൻ ഖത്തർ
text_fieldsദോഹ: രാജ്യത്തെ വർധിച്ചുവരുന്ന ജല–വൈദ്യുത ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി മറ്റൊരു ജല–വൈദ്യുത പദ്ധതി കൂടി നിർമ്മിക്കാൻ ഖത്തർ ഒരുങ്ങുന്നു. സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി നിർമ്മിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതിക്കായി റാസ് റുക്നിൽ പ്രത്യേക സ്ഥലവും ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനിക്ക് അനുവദിച്ചിട്ടുണ്ട്. 700 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉമ്മുൽ ഹൗൽ പവർ പ്ലാൻറിെൻറ വ്യാപ്തിയിൽ റാസ് റുക്നിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പദ്ധതി 2020ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് രാജ്യത്തിെൻറ വൈദ്യുത–ജല ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുമെന്നും ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കമ്പനി മാനേജിംഗ് ഡയറക്ടർ ഫഹദ് ഹമദ് അൽ മുഹന്നദി പറഞ്ഞു.
ജപ്പാനിലെ ചുബു ഇലക്ട്രിക് പവർ കമ്പനി ദോഹയിൽ ഓഫീസ് തുറന്നതിെൻറ പത്താം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റു ജല–വൈദ്യുത പദ്ധതികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അൽ മുഹന്നദി വിശദീകരിച്ചു. നിലവിലെ ഗൾഫ് പ്രതിസന്ധിയും ഉപരോധവും കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഉമ്മുൽ ഹൗൽ പദ്ധതി 93 ശതമാനവും പൂർത്തിയായെന്നും അടുത്ത വേനലിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെന്നും ഖത്തറിെൻറ വൈദ്യുത–ജല ആവശ്യങ്ങളുടെ 25 ശതമാനം പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ ഗൾഫിലെയും മിഡിലീസ്റ്റിലെയും ഏറ്റവും വലിയ വൈദ്യുത–ജല പദ്ധതിയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിവേഴ്സ് ഓസ്മോസിസ് സംവിധാനം ഉപയോഗിച്ച് 60 മില്യൻ ഗാലൻ ജലം ഉൽപാദിപ്പിക്കാൻ ഉമ്മുൽ ഹൗൽ പദ്ധതിക്ക് സാധിക്കും.
അതേസമയം, സൗരോർജ്ജത്തിൽ നിക്ഷേപം ഇറക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ന്യായമായ വിലയിൽ ഉൗർജ്ജം ഉൽപാദിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു. റാസ് റുക്നിലെ പദ്ധതിക്കാവശ്യമായ ടെൻഡർ അടുത്ത വർഷം പുറത്തിറക്കുമെന്നും 2019 അവസാനത്തോടെ ഇതിെൻറ ആദ്യഘട്ടം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2020ൽ പൂർത്തീകരിക്കുന്നതിന് അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി പ്രത്യേകം നിർദേശം നൽകിയിരിക്കുന്നുവെന്നും അൽ മുഹന്നദി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.