വിദ്യാർഥികൾക്ക് ഓറിയന്റേഷൻ സെഷനുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
text_fieldsവിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കോളർഷിപ് വിഭാഗം സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടി
ദോഹ: അടുത്ത അധ്യയന വർഷത്തിൽ എജുക്കേഷൻ സിറ്റി, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ പഠനത്തിനായി തയാറെടുക്കുന്ന 234 വിദ്യാർഥികൾക്കായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കോളർഷിപ് വിഭാഗം ഓറിയന്റേഷൻ സെഷൻ സംഘടിപ്പിച്ചു. പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് വിദ്യാർഥികളെ തയാറാക്കുക എന്നതായിരുന്നു സെഷന്റെ ലക്ഷ്യം.
സെഷനിൽ മന്ത്രാലയത്തിലെ സ്കോളർഷിപ് വിഭാഗത്തിന്റെ കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുകയും വിദ്യാർഥികളുടെ അവകാശങ്ങൾ, കടമകൾ, പഠനാവസരം പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ എന്നിവ വിശദീകരിക്കുകയും ചെയ്തു.
പഠനം ആരംഭിക്കുന്നതിനും മുമ്പ് ഓറിയന്റേഷന്റെ പ്രാധാന്യം സ്കോളർഷിപ് വിഭാഗം ഡയറക്ടർ നൂർ അൽ അൻസാരി എടുത്തുപറഞ്ഞു. ഈ പഠനയാത്രയിലെ നിങ്ങളുടെ വിജയം ഖത്തറിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിജയത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. അക്കാദമികവും വ്യക്തിഗതവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന് മൂല്യവത്തായ സംഭാവന നൽകുന്നതിനും വിദ്യാർഥികൾക്ക് കഴിയട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ രാജ്യങ്ങളിലെ പഠനം വിദ്യാർഥികളുടെ സ്വഭാവം മെച്ചപ്പെടുത്തുകയും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അമേരിക്കയിലെ ഖത്തർ എംബസിയിലെ കൾച്ചറൽ അറ്റാഷെ നാസർ അൽ നുഐമി പറഞ്ഞു. വിദ്യാർഥികളെ പിന്തുണക്കുന്നതിൽ കൾച്ചറൽ ഓഫിസിന്റെ പങ്ക് പരിചയപ്പെടുത്തിയ അദ്ദേഹം നിർദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.