Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right2022 ലോകകപ്പ്​: അൽ...

2022 ലോകകപ്പ്​: അൽ ബയ്ത്  സ്​റ്റേഡിയം രൂപം പ്രാപിക്കുന്നു

text_fields
bookmark_border
2022 ലോകകപ്പ്​: അൽ ബയ്ത്  സ്​റ്റേഡിയം രൂപം പ്രാപിക്കുന്നു
cancel
ദോഹ: 2022 ലോകകപ്പിനായുള്ള അൽഖോറിലെ അൽ ബയ്ത് സ്​റ്റേഡിയത്തി​െൻറ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നതായും അടുത്ത വർഷം അവസാനത്തോടെ സ്​റ്റേഡിയം പൂർത്തിയാകുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് അൽ ബയ്ത് സ്​റ്റേഡിയത്തി​െൻറ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ഖത്തറി​െൻറ പൈതൃകവും തനിമയും വിളിച്ചോതുന്ന പരമ്പരാഗത തമ്പ് അൽ ബയ്ത് അൽ ശഹറി​െൻറ മാതൃകയിലാണ് സ്​റ്റേഡിയം. ദൂരെ നിന്ന് നോക്കിയാൽ ചെറിയ കുന്നുകൾ പോലെ തോന്നിപ്പിക്കുകയും എളുപ്പത്തിൽ കാണാൻ സാധിക്കുകയും ചെയ്യുന്ന തമ്പുകളുടെ പശ്ചാത്തലം നേരത്തെ ഒരുക്കിയിട്ടുണ്ട്. നാടോടികൾ താമസിക്കുന്ന തമ്പുകളുടെ മാതൃകയിൽ നിർമ്മിക്കുന്ന സ്​റ്റേഡിയത്തിന് തമ്പുകളുടെ കറുപ്പും വെളുപ്പും നിറങ്ങളാണ് നൽകുന്നത്. 2015 സെപ്തംബറിൽ നിർമ്മാണം ആരംഭിച്ച ശേഷം നിരവധി നാഴികക്കല്ലുകൾ പിന്നിട്ട് വളരെ വേഗത്തിലാണ് പണി പുരോഗമിക്കുന്നത്.  60000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്​റ്റേഡിയത്തിൽ ലോകകപ്പ് സെമി ഫൈനൽ അടക്കമുള്ള പ്രധാന മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. സ്​റ്റേഡിയത്തിലെ മുകളിലത്തെ നിലയിലെ ഇരിപ്പിടങ്ങൾ ലോകകപ്പിന് ശേഷം നീക്കം ചെയ്യുകയും കായിക മേഖലയിൽ അടിസ്​ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിന് പ്രയാസപ്പെടുന്ന വികസ്വര രാജ്യങ്ങൾക്ക് നൽകുകയും ചെയ്യും. 2022 ലോകകപ്പിന് ശേഷവും ഉപയോഗിക്കാൻ സാധിക്കുന്ന രൂപത്തിലാണ് സ്​റ്റേഡിയത്തി​െൻറ നിർമ്മാണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsnew stadium gulf news
News Summary - new stadium qatar gulf news
Next Story