ഖത്തറിൽ കാർ യാത്രയിൽ രണ്ടിലധികം പേർ വേണ്ട
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇത ിെൻറ ഭാഗമായി സ്വകാര്യ കാറുകളിൽ ൈഡ്രവറടക്കം യാത്രക്കാർ രണ്ടുപേരിൽ കൂടരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പ െട്ടു. സ്വകാര്യ കാറുകളിൽ രണ്ടിൽ കൂടുതൽ യാത്രക്കാരില്ലെന്ന് ഉറപ്പുവരുത്തണം.
കോവിഡ്–19 വ്യാപനം തടയാൻ ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ഏറ്റവും പുതിയ നിർദേശങ്ങളിൽ പെട്ടതാണിത്. ഖത്തറിൽ 833 പേർക്കുകൂടി ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവർ 8419 ആണ്. ശനിയാഴ്ച 120 േപർ കൂടി രോഗത്തിൽനിന്ന് മുക്തരായി. ആകെ 929 പേർക്കാണ് രോഗം ഭേദമായത്.
പത്തുപേരാണ് ഇതുവരെ മരിച്ചത്. 79,705 പേരെ പരിശോധിച്ചപ്പോൾ 9358 പേരിലാണ് ൈവറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. കോവിഡ്–19 പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളും മുൻകരുതലും പാലിക്കേണ്ടത് എല്ലാ വ്യക്തിയുടെയും ദേശീയ–ധാർമിക ഉത്തരവാദിത്തങ്ങളിൽ പെട്ടതാണെന്ന് ആഭ്യന്തരമന്ത്രാലയം ഓർമിപ്പിക്കുന്നു.
രാജ്യത്ത് പുതുതായി ൈവറസ്ബാധ സ്ഥിരീകരിക്കുന്നതിൽ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളാണ്. ശനിയാഴ്ച സ്ഥിരീകരിക്കപ്പെട്ട രോഗികൾ പലരും ഇൻഡസ്ട്രിയൽ ഏരിയയുടെ പുറത്തുള്ളവരാണ്. മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ. ചില സ്വദേശികൾക്കും താമസക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ നിന്നാണ് ഇവർക്ക് രോഗം വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.