ഖത്തർ അമീർ -യു.കെ പ്രധാനമന്ത്രി ഫോൺ സംഭാഷണം: ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ തീരുമാനം
text_fieldsശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ആൻഡി ബർണാം
ദോഹ: മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ ചർച്ചചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാമും ആശയവിനിമയം നടത്തി. തിങ്കളാഴ്ച യു.കെ പ്രധാനമന്ത്രി ഖത്തർ അമീറിനെ ഫോണിൽ വിളിച്ചാണ് സംസാരിച്ചത്.
ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങൾ പങ്കുവെച്ച ഇരുവരും, ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനവും നീതിയുക്തമായ പരിഹാരവും കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, ഹുർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയെക്കുറിച്ചും, അത് മേഖലയിലെ സുരക്ഷയെയും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തെയും ഗുരുതരമായി ബാധിക്കുന്നതിനെക്കുറിച്ചും ആശങ്ക പങ്കുവെച്ചു.
പ്രദേശത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് സംഘർഷങ്ങൾ ഒഴിവാക്കണമെന്നും, നയതന്ത്രപരമായ ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

