Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കാ​യി മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

text_fields
bookmark_border
സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്കാ​യി മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം
cancel

ദോ​ഹ: സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ലും സു​സ്ഥി​ര​വും സു​ര​ക്ഷി​ത​വു​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മാ​ർ​ഗ​രേ​ഖ (റെ​ഗു​ലേ​റ്റ​റി ഗൈ​ഡ്) പു​റ​ത്തി​റ​ക്കി വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മാ​ർ​ഗ​രേ​ഖ.

സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​നി​ർ​വ്വ​ഹ​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ട് മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​ഫ​യേ​ഴ്സ് വി​ഭാ​ഗ​മാ​ണ് ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, സ്കൂ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്താ​നും സാ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്താ​ണ് മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ആ​വ​ർ​ത്തി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​നും ഏ​കീ​കൃ​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റെ​ഗു​ലേ​റ്റ​റി ഗൈ​ഡ് പു​റ​ത്തി​റ​ക്കി​യ​തെ​ന്ന് പ്രൈ​വ​റ്റ് സ്കൂ​ൾ​സ് ആ​ൻ​ഡ് കി​ന്റ​ർ​ഗാ​ർ​ട്ട​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഡ​യ​റ​ക്ട​റും പ്രൈ​വ​റ്റ് ലൈ​സ​ൻ​സി​ങ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​റാ​നി​യ യൂ​സ് രി ​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

സ്കൂ​ളു​ക​ൾ​ക്കും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ബാ​ധ​ക​മാ​യ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ധാ​ര​ണ ന​ൽ​കാ​നും, എ​ല്ലാ സ്കൂ​ളു​ക​ളും നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും പു​തി​യ മാ​ർ​ഗ​രേ​ഖ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Issues School Guide
Next Story