Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
human rights council meeting
cancel
camera_alt

ജ​നീ​വ​ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ ‘മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ഐ​ക്യ​ദാ​ർ​ഢ്യ​വും’ സെ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ പ്ര​തി​നി​ധി സം​സാ​രി​ക്കു​ന്നു

ദോ​ഹ: നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്ട്ര​വു​മാ​യ സം​ഘ​ട​ന​ക​ളു​മാ​യും അ​ന്താ​രാ​ഷ്ട്ര ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധി​ഷ്ഠി​ത​മാ​യ വി​ദേ​ശ​ന​യ​മാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് ഖ​ത്ത​ർ നി​യ​മ​കാ​ര്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി അ​ൽ ബാ​കി​ർ.ജ​നീ​വ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ന്റെ 59ാം സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ‘മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ഐ​ക്യ​ദാ​ർ​ഢ്യ​വും’ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ -വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഖ​ത്ത​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളും ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന​ത് കൂ​ടു​ത​ലാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ന്താ​രാ​ഷ്ട്ര ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണം.അ​തി​ന് രാ​ജ്യാ​ന്ത​ര​വും പ്രാ​ദേ​ശി​ക​വു​മാ​യ വി​ക​സ​ന പ​ങ്കാ​ളി​ത്തം, സ​ഹ​ക​ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് അ​റി​വും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളും ത​മ്മി​ൽ കൈ​മാ​റ്റം സാ​ധ്യ​മാ​ക്കു​ക​യും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​സ​മ​ത്വം കു​റ​ക്കു​ക​യും ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും സ​ഹാ​യ​ക​മാ​കും.ഇ​തി​ലൂ​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ത​ങ്ങ​ളു​ടെ സം​സ്കാ​ര​വും വ്യ​ക്തി​ത്വ​വും ത​ല​മു​റ​ക​ളി​ലാ​യി സം​ര​ക്ഷി​ക്കാ​നും അ​വ​ർ​ക്ക് ക​ഴി​യു​മെ​ന്നും വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ആ​രും പി​ന്നി​ലാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:genevaGulf NewsQatar NewsHuman Rights Council
News Summary - Qatar looks forward to strengthening international unity
Next Story