ജി20 ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത് ഖത്തർ
text_fieldsജി20 ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ
ദോഹ: അമേരിക്കയിലെ നോർത്ത് കരോലിനയിൽ നടക്കുന്ന ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. ആതിഥേയ രാജ്യമായ അമേരിക്കയുടെ ക്ഷണമനുസരിച്ചാണ് ഖത്തർ അടക്കമുള്ള വിവിധ രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുന്നത്. ആഗോള സാമ്പത്തിക വളർച്ച, ബാങ്കിങ് മേഖലയിലെ പുരോഗതി, ആർട്ടിഫിഷൽ ഇന്റലിജന്റ്സ് തുടങ്ങിയ നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
നിലവിലെ ലോക സാമ്പത്തിക സ്ഥിതിഗതികളും ഭാവിയിലെ വളർച്ചാ സാധ്യതകളും വിലയിരുത്തി. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ മേഖലയുടെ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി ചെറുക്കുന്നതിനുമുള്ള നയരൂപീകരണങ്ങൾ ചർച്ചയുടെ ഭാഗമായി.
ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും പുതിയ സാങ്കേതിക മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തി സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

