Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബെഞ്ചമിൻ നെതന്യാഹു 'യുദ്ധക്കുറ്റവാളി' -ഖത്തർ പ്രധാനമന്ത്രി

text_fields
bookmark_border
ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളി -ഖത്തർ പ്രധാനമന്ത്രി
cancel

ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ 'യുദ്ധക്കുറ്റവാളി' എന്ന് ആരോപിച്ച് ഖത്തർ പ്രധാനമന്ത്രി. മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ നൽകിയ അഭിമുഖത്തിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. നെതന്യാഹുവിനെ ഒരു യുദ്ധക്കുറ്റവാളിയായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഖത്തർ പ്രധാനമന്ത്രി. ഗസ്സയിൽ നടക്കുന്നത് യുദ്ധക്കുറ്റങ്ങളാണ്. ഇതിന് ഉത്തരവാദികളായ എല്ലാവരും യുദ്ധക്കുറ്റവാളികളാണെന്ന് ഖത്തർ പ്രധാനമന്ത്രി മറുപടി നൽകി. ആശുപത്രികളും സ്കൂളുകളും ആക്രമിക്കപ്പെട്ടു. എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും ഈ ക്രൂരതയെ സാധൂകരിക്കാൻ കഴിയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഖത്തറിലുണ്ടായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മേഖലയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ശാശ്വത പരിഹാരത്തിലെത്താൻ യു.എസുമായും ഇറാനുമായും ചേർന്ന് സാധ്യമായ ശ്രമങ്ങൾ തുടരുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar PM Calls Benjamin Netanyahu a War Criminal
Next Story