Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് ക​രു​ത്താ​യി പു​തി​യ മാ​ർ​ഗ​രേ​ഖ

text_fields
bookmark_border
സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക്ക് ക​രു​ത്താ​യി പു​തി​യ മാ​ർ​ഗ​രേ​ഖ
cancel

ദോ​ഹ: സ്കൂ​ളു​ക​ൾ​ക്കും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കു​മു​ള്ള നി​യ​മ​ങ്ങ​ളും ന​യ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന പ്രാ​യോ​ഗി​ക റ​ഫ​റ​ൻ​സാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റെ​ഗു​ലേ​റ്റ​റി ഗൈ​ഡ്. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ്, ട്യൂ​ഷ​ൻ ഫീ​സ്, വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം, അ​ധ്യ​യ​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ പെ​രു​മാ​റ്റം, മൂ​ല്യ​നി​ർ​ണ്ണ​യം തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ൾ ഗൈ​ഡി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു.

നി​ല​വി​ലു​ള്ള പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യും സ്കൂ​ളു​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു.

ഏ​കീ​കൃ​ത​മാ​യ നി​യ​ന്ത്ര​ണ ച​ട്ട​ക്കൂ​ട് കൊ​ണ്ടു​വ​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്റെ ന​ട​പ​ടി​യെ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ന്ന ശേ​ഷം ശി​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം, അ​വ മു​ൻ​കൂ​ട്ടി ത​ട​യു​ന്ന രീ​തി​യി​ലേ​ക്ക് മാ​റു​ന്ന​ത് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ, സാ​മ്പ​ത്തി​ക സു​താ​ര്യ​ത, ദേ​ശീ​യ മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​പാ​ല​നം ഉ​റ​പ്പാ​ക്കു​മ്പോ​ൾ ത​ന്നെ, അ​ധ്യാ​പ​ന രീ​തി​ക​ളി​ൽ നൂ​ത​ന​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ്കൂ​ളു​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രി​ക്കും. വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ സ​മ​യം ന​ൽ​കു​ക​യും കു​റ​ഞ്ഞ​ത് ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ഇ​വ​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് ഗൈ​ഡ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ നാ​ഷ​ണ​ൽ വി​ഷ​ൻ 2030 -ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​പു​തി​യ സം​രം​ഭം. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ, സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്, അ​ഡ്മി​ന്സ്ട്രേ​റ്റ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ പു​തി​യ ച​ട്ട​ക്കൂ​ട് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Releases School Guide
Next Story