Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ഫാഹിസ്​...

ഖത്തർ: ഫാഹിസ്​ സെൻററുകളിലെ വാഹന പരിശോധന അടുത്ത മാസം പുനരാരംഭിക്കും

text_fields
bookmark_border
ഖത്തർ: ഫാഹിസ്​ സെൻററുകളിലെ വാഹന പരിശോധന അടുത്ത മാസം പുനരാരംഭിക്കും
cancel

ദോഹ: ഗതാഗത വകുപ്പുമായി സഹകരിച്ച് വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്കായി രാജ്യത്തെ മുഴുവൻ ഫാഹിസ്​  സ​​െൻററുകളും അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വുഖൂദ് അറിയിച്ചു.

ഇൻഡസ്​ട്രിയൽ ഏരിയയിലെ ഫാഹിസ്​ പരിശോധനാ കേന്ദ്രമൊഴികെ എല്ലാ കേന്ദ്രങ്ങളും ആഗസ്​റ്റ് 9ന് തുറക്കും. കോവിഡ്​ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്​ വാഹനങ്ങൾ സാങ്കേതിക പരിശോധനക്കായി നേരിട്ട്​ എത്തിക്കേണ്ടതില്ലെന്നുള്ള  നിലവിലെ തീരുമാനം ആഗസ്​റ്റ് 1 മുതൽ ഒഴിവാക്കും. ജൂലൈ 31ന് ശേഷം ഒൺലൈനിൽ വാഹന പരിശോധനക്കായി രജിസ്​ റ്റർ ചെയ്തവർ ഫാഹിസ്​ കേന്ദ്രങ്ങളിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കണം.

ഇൻഡസ്​ട്രിയൽ ഏരിയയിൽ പരിശോധനക്ക് വിധേയമാകേണ്ട ഹെവി വാഹനങ്ങൾ അൽ മസ്​റൂഅയിലെ  കേന്ദ്രത്തിലെത്തിയാണ് പരിശോധന പൂർത്തീകരിക്കേണ്ടത്. കോവിഡ്–19 വ്യാപനത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫാഹിസ്​ സ​​െൻററുകളിലെ വാഹനങ്ങളുടെ പരിശോധന നിർത്തലാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar will restart vehicle inspection
Next Story