റിയാദ മെഡിക്കല്‍ സെന്ററിൽ "ജൂനിയര്‍ കെയര്‍' ബാക്ക് ടു സ്കൂള്‍ കാമ്പയിൻ ആരംഭിച്ചു
text_fieldsറിയാദ മെഡിക്കല്‍ സെന്ററിൽ "ജൂനിയര്‍ കെയര്‍' ബാക്ക് ടു സ്കൂള്‍ കാമ്പയിൻ ആരംഭിച്ചപ്പോൾ
ദോഹ: വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തേക്ക് മടങ്ങിയെത്തുന്ന കുട്ടികൾക്ക് ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ മെഡിക്കല്‍ സെന്റര്‍ 'റിയാദ ജൂനിയര്‍ കെയര്‍' എന്ന പ്രത്യേക ആരോഗ്യപരിചരണ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ കുട്ടികള്‍ക്ക് സൗജന്യ പീഡിയാട്രിക് കണ്‍സള്‍ട്ടേഷനും, പീഡിയാട്രിക് വിഭാഗവുമായി ബന്ധപ്പെട്ട ലബോറട്ടറി, റേഡിയോളജി സേവനങ്ങള്‍ക്ക് 30 ശതമാനം ഇളവും ലഭിക്കും.
അവധിക്കാലത്തിന് ശേഷം സ്കൂള്‍ ദിനചര്യയിലേക്ക് മടങ്ങുമ്പോള്‍ കുട്ടികളുടെ ഉറക്കക്രമം, ഭക്ഷണശീലം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. കൂടാതെ, സ്കൂള്‍ അന്തരീക്ഷത്തില്‍ സാധാരണയായി കാണപ്പെടുന്ന വിവിധ അസുഖങ്ങളിലേക്കുള്ള സമ്പര്‍ക്കവും വര്‍ധിക്കാം. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും, നേരത്തെ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിയാനും മാതാപിതാക്കള്‍ക്ക് വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം തേടാനുള്ള അവസരമാണ് റിയാദ ജൂനിയര്‍ കെയര്‍ ഒരുക്കുന്നത്. റിയാദ മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക് വിഭാഗം മുഴുവന്‍ ദിവസവും പ്രവര്‍ത്തിക്കുന്നതിനാല്‍, മാതാപിതാക്കള്‍ക്ക് സ്കൂള്‍, ജോലി സമയങ്ങള്‍ക്കനുസരിച്ച് സൗകര്യപ്രദമായി അപ്പോയന്റ്മെന്റ് ക്രമീകരിക്കാം. കൂടാതെ റിയാദ മെഡിക്കല്‍ സെന്ററില്‍ സൗജന്യ വാലെറ്റ് പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്.
രോഗ പ്രതിരോധനത്തിനും, നേരത്തെയുള്ള ആരോഗ്യപരിശോധനകള്‍ക്കും പ്രാധാന്യം നല്‍കുകയാണ് റിയാദ ജൂനിയര്‍ കെയറിലൂടെ ലക്ഷ്യമിടുന്നത്. പുതിയ അധ്യയന വര്‍ഷത്തിലേക്ക് കുട്ടികള്‍ ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവേശിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദോഹയിലെ സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന റിയാദ മെഡിക്കല്‍ സെന്റര്‍, ജെ.സി.ഐ അംഗീകാരം നേടിയ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററാണ്.
18ലധികം മെഡിക്കല്‍ സ്പെഷാലിറ്റികളും 30ലധികം വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും റിയാദ മെഡിക്കല്‍ സെന്ററിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

