സൗദി പ്രതിരോധമന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിലെ ഓഫിസിൽവെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചക്കിടെ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെയും ആശംസകൾ സൗദി പ്രതിരോധ മന്ത്രി ഖത്തർ അമീറിനെ അറിയിച്ചു. ഖത്തറിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും ക്ഷേമവും നേർന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും പങ്കുവെച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും മറ്റ് മുതിർന്ന മന്ത്രിമാരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

