Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാന്ത്വന സംഗീതവുമായി ‘ഈണം ദോഹ’; ശ്രദ്ധേയമായി പ്രത്യേക സംഗമം

text_fields
bookmark_border
സാന്ത്വന സംഗീതവുമായി ‘ഈണം ദോഹ’; ശ്രദ്ധേയമായി പ്രത്യേക സംഗമം
cancel
camera_alt

മാമ്പറ്റ പ്രതീക്ഷ സ്പെഷൽ സ്കൂളിൽ ഈണം ദോഹ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

ദോഹ: പ്രവാസം മാറ്റിവെച്ച് ജന്മനാട്ടിലെത്തുന്ന വേനലവധിക്കാലം ചേർത്തുനിൽപ്പിന്റെയും കാരുണ്യത്തിന്റെയും വേദിയാക്കി മാറ്റി പ്രവാസി കൂട്ടായ്മയായ ഈണം ദോഹ. വയനാട് ചൂരൽമലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ ഭവനരഹിതരായ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക സാന്ത്വന സംഗമം ശ്രദ്ധേയമായി. പാട്ടും നൃത്തവും ഭക്ഷണവും ഒരുക്കി കുട്ടികൾക്ക് ആശ്വാസവും സന്തോഷവും പകർന്ന പരിപാടി പ്രവാസികളുടെ സ്നേഹോപഹാരമായി മാറി. ദോഹയിലെ സാംസ്കാരിക കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടവും നാട്ടിലെ കെ.ഇ.ടി എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി ഗസൽ ഖവാലി ഗായിക യുംന അജീം പങ്കെടുത്തു. കണ്ണൂർ സമീറും ഗാനങ്ങൾ ആലപിച്ചു.

ഈണം ദോഹ സെക്രട്ടറി എം.വി. മുസ്തഫ, ട്രഷറർ മൻസൂർ അലി, ബി.ടി.കെ. സലീം, ശരത് സി. നായർ, കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്റർ സെക്രട്ടറി അനിൽകുമാർ, എ. മൊയ്തു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മന്ത്രി ടി.സിദ്ദീഖ് ആശംസകൾ അർപ്പിച്ചു.

മുക്കത്ത മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ കുട്ടികളോടൊപ്പം മറ്റൊരു പരിപാടിയും നടത്തി. വിവിധ മത്സരങ്ങളും ഒരുക്കിയിരുന്നു. പരിപാടിയിൽ കണ്ണൂർ സമീർ, ഹംസ പട്ടുവം, അസ്മിന, ജിത്തു ജോസ്, ഷെൻസി എന്നിവർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. കോഴിക്കോട് ടൊൺ ഹാളിൽ സംഘടിപ്പിച്ച റൂഹ് നാമ എന്ന പേരിൽ പ്രശസ്ത ഗസൽ ഗായിക യുംനാ അജിനും, സമീർ ഹൈദറും അവതരിപ്പിച്ച സൂഫി ഗസൽ ഖവാലി സംഗീതപ്രേമികൾക്ക് നവ്യാനുഭവമായി. ഈണം ദോഹ സെക്രട്ടറി എം.വി. മുസ്തഫ, നാടക സിനിമാ നടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഈണം ദോഹ ഖജാൻജി മൻസൂറലി നന്ദി പറഞ്ഞു. ഈണം ദോഹയുടെ നേതൃത്വത്തിൽ എല്ലാ വർഷവും അവധിക്കാലത്ത് നാട്ടിൽ സാന്ത്വന സംഗമങ്ങൾ നടത്താറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Solace Musical Event for Wayanad Landslide Victims
Next Story