Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഖമായി ഉറങ്ങാൻ ഇനി പ്രത്യേക ചികിത്സ

text_fields
bookmark_border
ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് എച്ച്.എം.സി സ്ലീപ്പ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു
സുഖമായി ഉറങ്ങാൻ ഇനി പ്രത്യേക ചികിത്സ
cancel

ദോഹ: ഉറക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രത്യേക ചികിത്സ കേന്ദ്രവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്.എം.സി). മുതിർന്നവരിലെ ശ്വാസകോശ സംബന്ധമല്ലാത്ത ഉറക്ക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി പ്രത്യേക സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഹമദ് ജനറൽ ആശുപത്രിയിൽ സ്ലീപ്പ് ഹെൽത്ത് ക്ലിനിക് ആരംഭിച്ചു.

തുടർച്ചയായോ ആവർത്തിച്ചോ ഉണ്ടാകുന്ന ഉറക്കമില്ലായ്മ, ഉറങ്ങാൻ ബുദ്ധിമുട്ട്, ഉറക്കം നിലനിർത്താൻ കഴിയാത്തത്, പകൽ സമയത്തെ അമിതമായ ഉറക്കം, ക്രമരഹിതമായ ഉറക്ക സമയക്രമം, ഇടക്കിടെ ഉണരുന്നത്, സമ്മർദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഉറക്ക പ്രശ്നങ്ങൾ എന്നിവ ക്ലിനിക്കിൽ വിശദമായി പരിശോധിക്കും.

ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും ചികിത്സ. ഉറക്കമില്ലായ്മയ്ക്കുള്ള കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഉറക്ക ശീലങ്ങളുടെ ക്രമീകരണം, ആവശ്യമായ സാഹചര്യങ്ങളിൽ മരുന്നുകൾ തുടങ്ങിയ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കും. സ്ലീപ്പ് മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ വിദഗ്ധരുടെ സഹകരണത്തോടെയാണ് സ്ലീപ്പ് ഹെൽത്ത് ക്ലിനിക് ചികിത്സ നൽകുന്നത്. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകൾ (പി.എച്ച്.സി.സി), എച്ച്.എം.സിയിലെ മെഡിക്കൽ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സൈക്യാട്രി ക്ലിനിക്കുകൾ എന്നിവയിൽ നിന്നുള്ള മെഡിക്കൽ റഫറൽ വഴിയാണ് സ്ലീപ്പ് ഹെൽത്ത് ക്ലിനിക്കിലെ സേവനങ്ങൾ ലഭ്യമാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Specialized Treatment for Better Sleep Now Available
Next Story