Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് കടലിടുക്ക് തുറന്നാൽ എൽ.എൻ.ജി കയറ്റുമതി ആഴ്ചകൾക്കുള്ളിൽ സാധാരണ നിലയിലെത്തും; ഖത്തർ ഊർജ സഹമന്ത്രി

text_fields
bookmark_border
ഹുർമുസ് കടലിടുക്ക് തുറന്നാൽ എൽ.എൻ.ജി കയറ്റുമതി ആഴ്ചകൾക്കുള്ളിൽ സാധാരണ നിലയിലെത്തും; ഖത്തർ ഊർജ സഹമന്ത്രി
cancel

ദോഹ: ഹുർമുസ് കടലിടുക്ക് തുറന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കയറ്റുമതി സാധാരണ നിലയിൽ പുനരാരംഭിക്കാൻ സാധിക്കുമെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ എൻജി. സഅദ് ബിൻ ഷെരീദ അൽ കഅബി. ചരിത്രത്തിലുടനീളം ഒരു ഷിപ്പ്‌മെന്റിൽ പോലും വീഴ്ച വരുത്താത്ത വിശ്വസ്തരായ വിതരണക്കാരാണ് ഖത്തറെന്നും, നിലവിലെ സാഹചര്യങ്ങൾ പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

81ാമത് യുഎൻ ജനറൽ അംസംബ്ലിയിക്ക് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന ഖത്തർ ഇക്കണോമിക് ഫോറം 2026-ൽ "ദി ഗ്ലോബൽ എനർജി റീഅലൈൻമെന്റ്" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാസ് ലഫാനിലെ ഉൽപ്പാദന കേന്ദ്രങ്ങൾക്കുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിച്ച മന്ത്രി, രണ്ട് എൽ.എൻ.ജി ട്രെയിനുകൾക്കും ഒരു ജി.ടി.എൽ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചതായി സ്ഥിരീകരിച്ചു.

ജി.ടി.എൽ പ്ലാന്റിന്റെ കേടുപാടുകൾ തീർക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ 2027ന്റെ ആദ്യ പാദത്തിൽ പൂർത്തിയാകും. എൽ.എൻ.ജി ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മൂന്ന് വർഷത്തോളം സമയമെടുക്കും. ഹുർമുസ് കടലിടുക്ക് ഒഴിവാക്കി സ്വന്തം ഭൂപ്രദേശം വഴി പൈപ്പ് ലൈൻ നിർമിക്കാൻ അനുമതി നൽകിയ അയൽരാജ്യങ്ങൾക്ക് അൽ കഅബി നന്ദി അറിയിച്ചു.

എന്നാൽ സാങ്കേതികവും വാണിജ്യപരവുമായ കാരണങ്ങളാൽ ഈ ബദൽ മാർഗം വേണ്ടെന്നുവെച്ചതായി അദ്ദേഹം അറിയിച്ചു. എല്ലാ ഉൽപന്നങ്ങളും പൈപ്പ് ലൈനിലൂടെ കൊണ്ടുപോകാനാകില്ല. പ്രകൃതിവാതകം പൈപ്പ് ലൈനുകളിലൂടെ അയച്ച് മറ്റ് സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് വീണ്ടും ദ്രവീകരിക്കേണ്ടി വരും. ഇത് നോർത്ത് ഫീൽഡ് വികസന പദ്ധതിയുടെ ഭാഗമായി ഖത്തറിൽ നിലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന പ്ലാന്റുകൾക്ക് പുറമെ അധിക സൗകര്യങ്ങൾ നിർമിക്കുന്നതിന് തുല്യമാണ്. ഇത് സാമ്പത്തികമായി യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു.

യു.എസിലെ ഖത്തർ എനർജിയുടെ പദ്ധതികളെക്കുറിച്ചും മന്ത്രി വിവരങ്ങൾ പങ്കുവെച്ചു. ഗോൾഡൻ പാസ് എൽ.എൻ.ജി പദ്ധതിയിൽനിന്നുള്ള കയറ്റുമതി ആരംഭിച്ചുകഴിഞ്ഞു. അടുത്ത വർഷത്തോടെ രണ്ടും മൂന്നും എൽ.എൻ.ജി ട്രെയിനുകൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LNG exports to normalize within weeks if Strait of Hormuz opens: Qatar Energy Minister
Next Story