Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി​ജ്ഞാ​നവും...

വി​ജ്ഞാ​നവും വി​നോ​ദ​വും പ​ക​ർ​ന്ന് സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ സ​മ്മ​ർ ക്യാ​മ്പ്

text_fields
bookmark_border
വി​ജ്ഞാ​നവും വി​നോ​ദ​വും പ​ക​ർ​ന്ന് സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ സ​മ്മ​ർ ക്യാ​മ്പ്
cancel
camera_alt

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച 'അ​ൽ​ഫു​തു​വ്വ' സ​മ്മ​ർ ക്യാ​മ്പ് സി.​ഐ.​സി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച 'അ​ൽ​ഫു​തു​വ്വ' സ​മ്മ​ർ ക്യാ​മ്പ് സ​മാ​പി​ച്ചു. ഷ​ഹാ​നി​യി​ലെ ഫാ​മി​ലി റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ദ്വി​ദി​ന ക്യാ​മ്പി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​ശേ​ഷി, സാ​മൂ​ഹി​ക അ​വ​ബോ​ധം, കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ശീ​ലം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്റ് ആ​ർ.​എ​സ്. അ​ബ്ദു​ൽ ജ​ലീ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ സെ​ൻ​ട്ര​ൽ കോ​ഓ​ഡി​നേ​റ്റ​ർ സാ​ദി​ഖ് ചെ​ന്നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സ് ബ്രേ​ക്കി​ങ് സെ​ഷ​ന് അ​നീ​സ് റ​ഹ്‌​മാ​ൻ മാ​ള നേ​തൃ​ത്വം ന​ൽ​കി. ഖു​ർ​ആ​നും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഷാ​ജ​ഹാ​ൻ അ​ബ്ദു​ൽ ക​രീം, വി​ദ്യാ​ർ​ഥി​ത്വം എ​ന്ന ത​ല​ക്കെ​ട്ടി​ൽ എം.​ഐ. അ​സ്‌​ലം തൗ​ഫീ​ഖ്, ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ അ​തീ​ഖ് റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഗ്രാ​ൻ​ഡ് ക്വി​സ് സെ​ഷ​ന് റി​യാ​സ് ടി. ​റ​സാ​ഖ്, ആ​ർ​ട്സ് സെ​ഷ​ന് ന​ജീ​ബ് താ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ഠ​ന സെ​ഷ​നു​ക​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ഗ്രൂ​പ്പ് ആ​ക്ടി​വി​റ്റി​ക​ൾ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, ഫു​ട്ബാ​ൾ, നീ​ന്ത​ൽ, ഫ​ൺ ഗെ​യിം​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​പൂ​ർ​വം പ​ങ്കാ​ളി​ക​ളാ​യി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മാ​പ​ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ന​ല​വ​ധി​ക്കാ​ലം പ്ര​യോ​ജ​ന​പ്ര​ദ​വും സ​ർ​ഗാ​ത്മ​ക​വു​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ്മ​ർ ക്യാ​മ്പി​ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹ​ബീ​ബ് റ​ഹ്മാ​ൻ, മ​ർ​ഷ​ദ്, മു​നീ​ബ്, ഫാ​യി​സ്, സ​മ​ദ്, മി​ദ് ലാ​ജ്, മ​ർ​സൂ​ൽ, നാ​ഫി​ഹ്, അ​ജ്മ​ൽ, ആ​ബി​ദ്, അ​ഷ്‌​ഫാ​ഖ് തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer campstudents india qatarqatar​
News Summary - Students India Summer Camp combines science and fun
Next Story