ഖത്തറിൽ ഡിസ്കൗണ്ട് വിൽപനക്ക് ഇനി പരിധിയില്ല
text_fieldsദോഹ: ചില്ലറ വിൽപന മേഖലയിൽ ഉത്തേജനം പകരുന്ന പ്രഖ്യാപനവുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങൾക്ക് വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഡിസ്കൗണ്ട് വിൽപ അനുവദിച്ചുകൊണ്ട് നിയമഭേദഗതി വരുത്തിയതായി മന്ത്രാലയം അറിയിച്ചു.
ഡിസ്കൗണ്ട് വിൽപന സംബന്ധിച്ച 2018ലെ മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകളിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം, വർഷത്തിൽ പരിധിയില്ലാതെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് ഉൾപ്പെടെ പ്രമോഷൻ പ്രഖ്യാപിച്ച് കച്ചവടം നടത്താം.
വർഷത്തിൽ ഒന്നിലധികം ഡിസ്കൗണ്ട് വിൽപനക്ക് അനുവാദം നൽകുന്ന വിധത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസിന് അപേക്ഷിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച നിർദേശ പ്രകാരം മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം, ഒരു വർഷത്തിൽ ഒന്നിലധികം ഡിസ്കൗണ്ട് വിൽപനകൾ പല കാലയളവിലേക്ക് നടത്തുന്നതിന് വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസിനായി അഭ്യർഥിക്കാം. ഉപഭോക്താക്കൾക്ക് പരമാവധി ഗുണം ചെയ്യുന്ന രീതിയിൽ ഓരോ ലൈസൻസിൻെറയും കാലാവധി മന്ത്രാലയത്തിന് നിർണയിക്കാനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.