Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 8:47 PM IST Updated On
date_range 21 May 2026 8:47 PM ISTഅനധികൃതമായി കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsbookmark_border
ദോഹ: കസ്റ്റംസ് നികുതി വെട്ടിച്ച് ഖത്തറിലേക്ക് അനധികൃതമായി പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് വിഭാഗം പിടികൂടി. രാജ്യത്തിന്റെ അതിർത്തി വഴി ട്രക്കിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 15,000 ഓളം പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവ ട്രക്കിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക അറക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെടുത്തത്. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തെ നികുതി നിയമങ്ങൾ ലംഘിച്ചുള്ള കള്ളക്കടത്തുകൾ തടയാൻ അതിർത്തികളിൽ കർശനമായ പരിശോധനയാണ് കസ്റ്റംസ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

