ഗതാഗതക്കുരുക്ക്:റോഡിൽ ബൈക്കുകളെ പ്രോൽസാഹിപ്പിച്ച് ഖത്തർ
text_fieldsദോഹ: വാഹനങ്ങൾ ചീറിപ്പായുന്ന ഗൾഫിലെ റോഡുകളിൽ വല്ലപ്പോഴുമാണ് ഇരുചക്രവാഹനങ്ങളെ കാണാറ്. സിഗ്നലുകളിൽ അച്ചടക്കത്തോടെ കാത്തുകിടക്കുന്ന കാറുകൾക്കിടയിൽ ബൈക്കുകൾ എപ്പോഴെങ്കിലും കണ്ടാലായി. എന്നാൽ റോഡുകളിലെ തിരക്ക് കുറക്കാനായി ബൈക്കുകളെ പ്രോൽസാഹിപ്പിക്കുകയാണ് ഇപ്പോൾ ഖത്തർ. ഇതിെൻറ ഭാഗമായി ബൈക്കുകളുടെ ൈഡ്രവിങ് ലൈസൻസ് നടപടിക്രമങ്ങൾ രാജ്യം കൂടുതൽ ഉദാരമാക്കുന്നു. കൂടുതൽ തൊഴിൽ ഇനങ്ങൾക്ക് കൂടി കാർ ഡ്രൈവിംഗ് ലൈസൻസിന് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിെൻറ ഭാഗമായാണിത്. 50ശതമാനത്തിലധികം ഖത്തർ യുവാക്കളും നിലവിൽ ബൈക്കുകൾ ഒാടിക്കുന്നത് ലൈസൻസ് ഇല്ലാതെയാണെന്ന് ഖത്തർ ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് പറയുന്നു. ഇത് അപകടകരമാണ്. ഇതിനാലാണ് കാർ ലൈസൻസിന് വിലക്കുള്ളവരെയും ബൈക്ക് ലൈസൻസ് എടുക്കാൻ പ്രോൽസാഹിപ്പിക്കുന്നത്.
നിലവിൽ തന്നെ 180 ഇനം തൊഴിൽ ചെയ്യുന്നവർക്ക് കാർ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നില്ല. പലചരക്കുവ്യാപാരം, ഇറച്ചി വിൽപന, ടെയ്ലർ, സ്വർണപ്പണി, കാർഷികവൃത്തി, അലങ്കാരപ്പണികൾ, ബ്യൂട്ടീഷ്യൻ, മെക്കാനിക്, പത്രവിൽപന, ബാർബർ, വേലക്കാർ, സെക്യൂരിറ്റി, ചുമട്ടുതൊഴിലാളികൾ, ആട്ടിടയൻമാർ തുടങ്ങിയവർക്കാണിത്. ഇതിന് പുറമേയാണ് കൂടുതൽ മേഖലകളെകൂടി ഇൗ ഇനത്തിൽ പെടുത്താൻ കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് തീരുമാനിച്ചത്. ഗതാഗതസൗകര്യം നൽകുന്ന ഒാഫീസുകളിലെ ജീവനക്കാരെയും ഭാവിയിൽ ലൈസൻസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കാൻ ആലോചനയുണ്ട്. കാർ ലൈസൻസ് അപേക്ഷകർ ഖത്തറിൽ വളരെ കൂടുതലാണ്. ബൈക്കുകൾക്ക് വളരെ കുറവും. ഇത്തരക്കാർക്ക് ബൈക്ക് ലൈസൻസ് നൽകിയാൽ കാറുകളുടെ എണ്ണം കുറഞ്ഞ് ഗതാഗതത്തിരക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇവർക്ക് ബൈക്ക് ലൈസൻസ് നൽകുന്നതിൽ ഉദാരസമീപനം സ്വീകരിക്കും. ഹെവിലൈസൻസ് ലഭിക്കാൻ തടസവുമില്ല. അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ എളുപ്പമാക്കാനും വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി ടെസ്റ്റുകൾ പുലർച്ചെ അഞ്ചുമുതൽ ഏഴുവരെയാക്കി പുനക്രമീകരിച്ചിട്ടുണ്ട്. പാർക്കിംഗ്, കമ്പ്യൂട്ടർ, േറാഡ് ടെസ്റ്റുകൾ എന്നിവ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലേക്കാക്കി. ഖത്തറിലെ നഗരമേഖലയിലെ വൻകിട റോഡുകളുടെയും പാലങ്ങളുടെയും നിർമാണപ്രവൃത്തി പൂർത്തിയായാൽ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് നിയന്ത്രണത്തിൽ ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.