സൗദി അല്‍കോബാറില്‍ വന്‍ അഗ്നിബാധ; 11 മരണം
text_fieldsദമ്മാം: സൗദിയിലെ അല്‍കോബറില്‍ അരാംകോ കമ്പനി ജീവനക്കാരുടെ താമസസ്ഥലത്ത് തീപിടിച്ച് 11 പേര്‍ മരിച്ചു. 219 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.30ഓടെയാണ് സംഭവം. അപകടത്തില്‍പെട്ടവര്‍ കൂടുതലും വിദേശികളാണ്. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. മലയാളികള്‍ ഇല്ളെന്നാണ് വിവരം. അതേസമയം, ഇന്ത്യക്കാരായ ചില ജീവനക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നല്‍കുന്ന സൂചന. ആറു നിലകളിലായി 400ലധികം ഫ്ളാറ്റുകളുള്ള കെട്ടിടസമുച്ചയത്തിന്‍െറ താഴെ നിലയില്‍ പടര്‍ന്ന തീ കടുത്ത ചൂട് കാരണം ഞൊടിയിടകൊണ്ട് മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ദമ്മാം-ഖോബാര്‍ ഹൈവേയില്‍നിന്ന് അല്‍പം മാറി റാക്കക്കും ശുമാലിയക്കുമിടയില്‍ തമീമി ഹൈപര്‍മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്.
സിവില്‍ ഡിഫന്‍സത്തെി മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ അണച്ചത്. ദമ്മാം, ഖതീഫ്, ഖോബാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി അഗ്നിശമനസേന യൂനിറ്റുകള്‍ക്ക് പുറമെ അരാംകോ ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കെട്ടിടത്തിനകത്തും പുറത്തും പുക വ്യാപിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. മൃതദേഹങ്ങള്‍ കിങ് ഫഹദ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീ പടര്‍ന്നതോടെ ഉയര്‍ന്ന രൂക്ഷമായ പുകയില്‍ ശ്വാസംമുട്ടിയാണ് പലരും മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.