സൗദിയിലെ ജീസാനില്‍ ഹൂതി ആക്രമണം: മലയാളിയുള്‍പ്പെടെ നാലു മരണം
text_fieldsജീസാന്‍: ദക്ഷിണ സൗദിയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജീസാനിലെ സാംത എന്ന പ്രദേശത്ത് ഹൂതികള്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ മലയാളിയുള്‍പ്പെടെ നാലു പേര്‍ മരിച്ചു. എറണാകുളം മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ഫാറൂഖ് ആണ് മരിച്ചത്. മറ്റു മൂന്നു പേര്‍ ബംഗ്ളാദേശ് സ്വദേശികളാണ്. ജീസാനില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സാംതയിലെ ജനറല്‍ ആശുപത്രിക്കു സമീപമുള്ള റസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലാണ് ഷെല്‍ ആക്രമണമുണ്ടായത്.
ആദ്യം ഷെല്‍ പതിച്ച ഞെട്ടലില്‍ ആളുകള്‍ നില്‍ക്കെ തുടര്‍ച്ചയായി വന്ന ഷെല്ലുകളാണ് ആളുകളുടെ ജീവന്‍ കവര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജിസാന്‍ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (JALA ) അംഗമാണ് മരിച്ച ഫാറൂഖ്. കേന്ദ്ര കമ്മിറ്റി അംഗം സണ്ണി ഓതറ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ദേവന്‍ വെന്നിയൂര്‍ അറിയിച്ചു.
തായലക്കളത്തില്‍ മമ്മു^ഫാത്തിമ ദമ്പതികളുടെ മകനാണ് ഫാറൂഖ്. 20 വര്‍ഷമായി സൗദിയിലുള്ള ഫാറൂഖ് സാംതയില്‍ എ.സി ടെക്നീഷ്യനായിരുന്നു. കുടുംബസമേതം സാംതയിലാണ് താമസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.