മിനാ ദുരന്തം: ഒരു മലയാളി കൂടി മരിച്ചു
text_fieldsമക്ക: മിനാ ദുരന്തത്തില്‍ മരിച്ച മലയാളി കോട്ടയം അതിരമ്പുഴ സ്വദേശി സജീവ് ഉസ്മാന്‍െറ (45) മൃതദേഹം തിങ്കളാഴ്ച തിരിച്ചറിഞ്ഞു. ഗുരുതര പരിക്കുകളോടെ മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സജീവ് ശനിയാഴ്ചയാണ് മരിച്ചത്. സഹോദരന്‍ ശുക്കൂറാണ് മൃതദേഹം തിരിച്ചറിഞ്ഞത്. റിയാദിലുള്ള മക്കള്‍ മക്കയിലത്തെിയ ശേഷം മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഫെഡക്സ് റിയാദ് ശാഖയില്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സെക്ഷന്‍ സൂപ്പര്‍വൈസറായ സജീവ് ഭാര്യ സിനി, പ്ളസ് വണ്‍, എട്ടാം ക്ളാസ് വിദ്യാര്‍ഥികളായ മക്കള്‍ സനീഷ്, ആദില്‍ എന്നിവര്‍ക്കൊപ്പമാണ് ഹജ്ജിനത്തെിയത്. സിനിയെ കണ്ടത്തൊനായിട്ടില്ല. മക്കള്‍ രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു.
ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. ഇന്ത്യക്കാരുടെ എണ്ണം 45ല്‍ എത്തി. റിയാദില്‍നിന്നുള്ള സ്വകാര്യഹജ്ജ് സംഘത്തില്‍ പെട്ട സയ്യിദലി സാബിഖ് (തമിഴ്നാട്) എന്നയാളുടെയും ഫിര്‍ദൗസി ബീഗം, അബ്ദുല്‍ കരീം, അബ്ദുല്‍ അസീസ് (പശ്ചിമ ബംഗാള്‍), നൂറുല്‍ ഹഖ്, ശെഖാവത് മിയാന്‍ (ഝാര്‍ഖണ്ഡ്), ശമീമുന്നിസ ഖദീര്‍ അഹ്മദ് (തമിഴ്നാട്) എന്നിവരുടെയും മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. എന്നാല്‍, കോണ്‍സുലേറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലുള്ള കണ്ണൂര്‍ സ്വദേശി അബൂബക്കര്‍ കണിയാങ്കണ്ടിയില്‍ മിനാദുരന്തത്തില്‍ പെട്ടതല്ളെന്നും സ്വാഭാവികമരണമാണെന്നും വ്യക്തമായി. ഹജ്ജിന് മിഷനു കീഴില്‍ വന്ന മലയാളികളായ പാത്തുമ്മ (കിങ് ഫൈസല്‍ ആശുപത്രി), ആയിശുമ്മ മാരിയാടന്‍ (ഹിറാ ആശുപത്രി, മക്ക), ജമീല ചക്കാലക്കല്‍ (അല്‍ജസര്‍ ആശുപത്രി, മിനാ), അഹമ്മദ് കുട്ടി (സെക്യൂരിറ്റി ഫോഴ്സ് ആശുപത്രി, മക്ക) എന്നിവര്‍ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. ദുരന്തത്തില്‍ കാണാതായ കേരളക്കാര്‍ക്കായി വിവിധ മലയാളി കൂട്ടായ്മകള്‍ മക്ക, ജിദ്ദ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കയറിയിറങ്ങുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.