ഭക്ഷ്യ സുരക്ഷ നിയമ ലംഘനം നടത്തിയ 54 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഉദ്യോഗസ്ഥൻ (ഫയൽ ഫോട്ടോ)
റിയാദ്: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് പരിശോധന കർശനമാക്കി സൗദി അറേബ്യ. നിയമ ലംഘനം നടത്തിയ 54 സ്ഥാപനങ്ങൾ സൗദി ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി അടച്ചുപൂട്ടി. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം നടന്ന കർശന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തുകയും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തത്. രാജ്യത്താകമാനം 6,000 പരിശോധനകളാണ് കഴിഞ്ഞ മാസം നടന്നത്. സാൽമൊണല്ലാ ബാക്ടീരിയ അടങ്ങിയ രോഗബാധിതമായ 40 ടൺ കോഴികളെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
4,600ലധികം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആകെ 1,137 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1,000 സാമ്പിളുകൾ കൂടുതൽ നിലവാര പരിശോധനക്കായി ശേഖരിച്ചു. കാലാവധി കഴിഞ്ഞ കോസ്മെറ്റിക് ഉൽപന്നങ്ങൾ, അഴുകിയ ഭക്ഷ്യ വസ്തുക്കൾ, ലൈസൻസ് ഇല്ലാതെയുള്ള പ്രവർത്തനം തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.