ഐ. സമീൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsദമ്മാമിൽ ഐ. സമീൽ അനുസ്മരണ യോഗത്തിൽ കെ.എം. ബഷീർ സംസാരിക്കുന്നു
ദമ്മാം: ‘ഗൾഫ് മാധ്യമം’ മുൻലേഖകനും ചരിത്ര ഗവേഷകനും പ്രമുഖ സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച ഐ. സമീലിെൻറ സ്മരണ പുതുക്കി ദമ്മാമിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദമ്മാം ഗൾഫ് ഏഷ്യ ആശുപത്രിയിൽ നടന്ന യോഗത്തിൽ അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ, നാട്ടുകാർ, സഹപാഠികൾ, തനിമ പ്രവർത്തകർ എന്നിവർ ഒത്തുചേർന്നു.
വാർത്താ അന്വേഷണത്തിലും ചരിത്ര ഗവേഷണത്തിലും ഐ. സമീൽ നൽകിയ സംഭാവനകൾ ആഴമുള്ളതാണെന്ന് യോഗം വിലയിരുത്തി. ഗൾഫ് മാധ്യമത്തിലെ തൊഴിൽ കാലഘട്ടത്തിൽ സൗദിയുടെ പൈതൃക അന്വേഷണ സ്റ്റോറികൾ ചെയ്യുന്നതിൽ സമീൽ നേതൃപരമായ പങ്ക് വഹിക്കുകയും സഹപ്രവർത്തകർക്ക് എപ്പോഴും വഴികാട്ടിയാവുകയും ചെയ്തിരുന്നതായി അർഷദ് വാണിയമ്പലം അനുസ്മരിച്ചു.
മറഞ്ഞു കിടന്നിരുന്ന മലബാറിെൻറ നിരവധി പോരാട്ട ചരിത്രങ്ങളെ കണ്ടെടുക്കുന്നതിൽ അദ്ദേഹം പുലർത്തിയ ഗവേഷണ കൗതുകവും ചടങ്ങിൽ എടുത്തുപറഞ്ഞു. ഒരു തനിമ പ്രവർത്തകെൻറ ജീവിതം മാതൃകാപരമായും വൈവിധ്യപൂർവവും സാക്ഷാത്കരിച്ചാണ് സമീൽ ലോകത്തോട് വിടപറഞ്ഞത്. ഗൾഫ് മാധ്യമം - മീഡിയ വൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. ചടങ്ങിൽ തനിമ കേന്ദ്ര സമിതി അംഗങ്ങളായ അൻവർ ഷാഫി, മുഹമ്മദ് റഫീഖ്, പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, ഗഫൂർ താന്നിക്കൽ, അമീൻ ചൂനൂർ, മുനവ്വർ ജുബൈൽ, യൂത്ത് ഇന്ത്യ പ്രസിഡൻറ് അയ്മൻ സയീദ്, നജ്മു സമാൻ, സമിഉല്ലാഹ്, ലിയാഖത്ത് അലി, റഷീദ് ഉമർ, ഗൾഫ് മാധ്യമം പ്രതിനിധി സാബു മേലതിൽ തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടിവ് മെമ്പർ എ.കെ. അസീസ് ഏകോപനം നിർവഹിച്ച യോഗത്തിൽ കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

