ചെർപ്പുളശ്ശേരി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsയൂസുഫ്
റിയാദ്: പാലക്കാട് ചെർപ്പുളശ്ശേരി കാവുവട്ടം മലമേൽത്തൊടി പരേതനായ കുന്നത്തുപറമ്പിൽ മുഹമ്മദിന്റെ മകൻ യൂസുഫ് (56) റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
30 വർഷമായി റിയാദിലുണ്ടായിരുന്ന ഇദ്ദേഹം ഒലയയിലെ ഒരു സ്ഥാപനത്തിൽ പാചകക്കാരനായാണ് ജോലി ചെയ്തിരുന്നത്. മൂന്ന് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. മാതാവ്: വല്ലപ്പുഴ ശങ്കരത്തൊടി ഖദീജ, ഭാര്യ: മുണ്ടക്കോട്ടുകുർശി പുളിക്കൽ മൈമൂന, മക്കൾ: മുഹമ്മദ് ജാഫർ, ജംഷീറ, ജസീറ. മരുമക്കൾ: കുളങ്ങര റജുല (നെല്ലായ), മച്ചുപറമ്പിൻ നൗഷാദ് (മുണ്ടക്കോട്ടുകുർശി), കാണിത്തൊടി ആഷിഖ് (മുളയങ്കാവ്). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷബീർ കളത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.