അബീര്‍ മെഡിക്കല്‍ ഗ്രൂപ് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു
text_fieldsമികച്ച നഴ്സായി തെരഞ്ഞെടുത്ത രാഗി പ്രസാദിന്
ഡോ. ജംഷീദ് അഹമ്മദ് പുരസ്കാരം നല്കി ആദരിക്കുന്നു
ജിദ്ദ: അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സൗദിയിലെ വിവിധ ആശുപത്രികളില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം സമുചിതം ആഘോഷിച്ചു. മാനവികതയോടുള്ള നിസ്വാര്‍ഥ സേവനത്തിനും കാരുണ്യത്തിനും അചഞ്ചലമായ പ്രതിബദ്ധതക്കും എല്ലാ നഴ്സുമാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകളും കൃതജ്ഞതയും അറിയിക്കുന്നതായി നഴ്സസ് ദിന സന്ദേശത്തില്‍ അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു.
ഓരോ രോഗിയുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനായി ക്ഷമയോടും പ്രൊഫഷനലിസത്തോടും കൂടി അശ്രാന്തം അധ്വാനിക്കുന്ന നഴ്സുമാര്‍ നമ്മുടെ ആരോഗ്യ സംരക്ഷണ വ്യവസ്ഥിതിയുടെ നട്ടെല്ലാണെന്നും പ്രതിസന്ധികളുടെയും ആവശ്യങ്ങളുടെയും ഘട്ടങ്ങളില്‍ അവരുടെ സംഭാവനകള്‍ കൂടുതല്‍ അര്‍ത്ഥവത്തായതായി മാറുന്നതായും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റ് ഡോ. ജംഷീദ് അഹമ്മദ് എന്നിവർ ആശംസകള്‍ നേര്‍ന്നു. ശറഫിയ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന നഴ്സസ് ദിന ആഘോഷങ്ങള്‍ക്ക് ഫെസിലിറ്റി ഡയറക്ടര്‍ ജലീല്‍ ആലുങ്ങല്‍, നഴ്സസ് മാനേജര്‍ ജൂമോള് കെ. ജോണ്‍, ചീഫ് നഴ്സിംങ് ഓഫീസര്‍ ഡോ. ജോയ് ഡെക്കറ്റോറിയ, നഴ്സസ് ഡയറക്ടര്‍ ശര്‍മിള എന്നിവര്‍ നേതൃത്വം നല്കി. ഇക്കൊല്ലത്തെ മികച്ച നഴ്സായി തെരഞ്ഞെടുക്കപ്പെട്ട രാഗി പ്രസാദിന് ഡോ. ജംഷീദ് അഹമ്മദ് പുരസ്കാരം നല്കി. നൈറ്റിംഗേല്‍ പ്രതിജ്ഞ, കേക്ക് കട്ടിംങ്, വിവിധ കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

