Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറോഡ്​...

റോഡ്​ ക്രോസ്​ ചെയ്യു​േമ്പാൾ കാറിടിച്ച്​ മരിച്ചു

text_fields
bookmark_border
റോഡ്​ ക്രോസ്​ ചെയ്യു​േമ്പാൾ കാറിടിച്ച്​ മരിച്ചു
cancel
camera_alt???? ??????????

ജിദ്ദ: റോഡുമുറിച്ചു കടക്കു​േമ്പാൾ വാഹനമിടിച്ച്​ മലയാളി മരിച്ചു. പെരിന്തല്‍മണ്ണക്ക് അടുത്ത് പുലാമന്തോള്‍ വളപുരം സ്വദേശി കല്ലെത്തൊടി കൂനംകുറ്റി ബഷീർ മുസ്​ലിയാർ ആണ്​ മരിച്ചത്​. ജിദ്ദയിലെ ബഹറയിൽ വെള്ളിയാഴ്​ച സന്ധ്യക്കായിരുന്നു അപകടം. മഗ്​രിബ്​ നമസ്​കാരശേഷം താമസസ്​ഥല​ത്തേക്ക്​ നടന്നുപോകുകയായിരുന്നു. രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് വന്നിട്ട് ഒരാഴ്ച ആയി​േട്ടയുള്ളു. ഭാര്യ: സുലൈഖ. മക്കൾ: റംസീന, സമീന, ജംഷീർ, മരുമക്കൾ: ജംഷീർ അങ്ങാടിപ്പുറം, മുഹമ്മദലി  ഇരിങ്ങാവൂർ.

സഹോദരങ്ങൾ: കാദർ, ഖാലിദ്, അയമു, റുഖിയ, ഉമ്മുകുൽസു, ആസ്യ. മേജര്‍ സനാഹിലെ കിങ്​ അബ്്ദുള്‍ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി പ്രവർത്തകരും ജിദ്ദ നവോദയ പ്രവര്‍ത്തകരും വളപുരം പ്രവാസി കൂട്ടായ്മയും രംഗത്തുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathgulf newsmalayalam news
News Summary - accident death
Next Story