അൽ യാസ്മിൻ സ്കൂൾ 12ാം ക്ലാസ് ബിരുദദാന ചടങ്ങ്
text_fieldsറിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ 2025–26 അക്കാദമിക് വർഷത്തെ 12ാം ക്ലാസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ്
റിയാദ്: റിയാദിലെ അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ 2025–26 അക്കാദമിക് വർഷത്തെ 12ാം ക്ലാസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാച്ചുകൾക്ക് യാത്രയയപ്പ് നൽകി. ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ അതിഥികളായെത്തി.
ഡോ. ഇബ്രാഹിം ഫർഹാൻ (അത്താ എജുക്കേഷൻ കമ്പനി ഇൻറർനാഷനൽ സെക്ഷൻ ജനറൽ ഡയറക്ടർ), അബ്ദുൽ ഇല അൽ മൗയിന (കോംപ്ലക്സ് മാനേജർ), ഡോ. സലീൽ ഹസൻ (പ്രിൻസിപ്പൽ), ഷിഹാബ് കൊട്ടുക്കാട് (പ്രവാസി ഭാരതീയ സമ്മാൻ ജേതാവ്), അഡ്വ. ജോസ് എബ്രഹാം (സുപ്രീം കോടതി അഭിഭാഷകൻ), ഡോ. അഷ്റഫ് അലി, നയീം അബ്ദുൽ ഖയ്യും, സലീം, ഡോ. സോണിയ ജോർജ്, അബ്ദുൽ അസീസ് പവിത്ര, ലത്തീഫ് തെച്ചി തുടങ്ങിയവർ സംബന്ധിച്ചു. ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത് അൻജും എന്നിവർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഭരണസമിതി അംഗങ്ങളും കോർഡിനേറ്റർമാരും ചടങ്ങിന് നേതൃത്വം നൽകി.
അധ്യാപകർ തങ്ങളുടെ പ്രിയ ശിഷ്യർക്കായി തയാറാക്കിയ വിഡിയോ സന്ദേശങ്ങളും, വിദ്യാർഥികളുടെ സ്കൂൾ കാലഘട്ടത്തിലെ സുന്ദരമായ നിമിഷങ്ങൾ കോർത്തിണക്കിയ ‘വിഡിയോ ഓഫ് മെമ്മറീസ്’ പ്രദർശനവും സദസ്സിനെ വികാരഭരിതമാക്കി. ഔപചാരികമായ ബിരുദദാനത്തിനൊപ്പം കൊച്ചു കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

