അഞ്ചൽ സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsറിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. െകാല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി ഷാ മൻസിലിൽ ഹുസൈൻ (58) ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്.
ബത്ഹയ്ക്ക് സമീപം ഒാൾഡ് സനാഇയയിലെ ഫ്ലാറ്റിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. 30 വർഷമായി റിയാദിലുള്ള ഇദ്ദേഹത്തിെൻറ ഭാര്യയും മക്കളും മരുമക്കളും അടങ്ങുന്ന കുടുംബവും റിയാദിലുണ്ട്.
25 വർഷമായി സ്വകാര്യ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: റാഹില ബീവി. മക്കൾ: ഹംസകുഞ്ഞ്, അനസ്, ജുനൈദ. മരുമക്കൾ: റൂബിന, റംസീന, നിയാസ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.