Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
text_fieldsbookmark_border
റിയാദ്: ഒക്ടോബർ 10-ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൂടി മരിച്ചു.
സംഭവത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തസമയത്തു മുതൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും, ഈ പ്രയാസകരമായ ഘട്ടത്തിലും കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും എംബസി അറിയിച്ചു.
പരേതന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വമായ അനുശോചനങ്ങൾ അറിയിച്ച എംബസി, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനോ റിയാദിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനോ ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
Next Story

