വാണിജ്യ സ്ഥാപനങ്ങൾക്ക് ദേശീയദിന കിഴിവ് ,ലൈസൻസുകൾക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി
text_fieldsജിദ്ദ: 95ാമത് സൗദി ദേശീയദിന സീസനൽ ഡിസ്കൗണ്ട് ലൈസൻസുകൾക്കായി റീട്ടെയ്ൽ സ്ഥാപനങ്ങൾക്കും ഇ-കോമേഴ്സ് സ്റ്റോറുകൾക്കും അപേക്ഷകൾ സമർപ്പിക്കാമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങൾ https://sales.mc.gov.sa എന്ന ലിങ്ക് വഴി ഇലക്ട്രോണിക് ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസ്കൗണ്ട് കാലയളവ് സെപ്റ്റംബർ 16 മുതൽ 30 വരെ ആയിരിക്കും. ഇലക്ട്രോണിക് ആപ്ലിക്കേഷൻ സിസ്റ്റം ബിസിനസുകൾക്ക് അവരുടെ വാർഷിക ഡിസ്കൗണ്ട് ക്വാട്ടയിൽ നിന്ന് ഒന്നും കുറക്കാതെ എളുപ്പത്തിൽ ലൈസൻസുകൾ നേടാനും പ്രിന്റ് ചെയ്യാനും പ്രദർശിപ്പിക്കാനും അനുവദിക്കുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ലൈസൻസിൽ അച്ചടിച്ച ഏകീകൃത ക്യു.ആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് കിഴിവുകളുടെ ആധികാരികത പരിശോധിക്കാൻ കഴിയും. ഡിസ്കൗണ്ടിന്റെ തരവും ശതമാനവും, അതിന്റെ ദൈർഘ്യം, സ്റ്റോർ വിവരങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രസക്തമായ വിശദാംശങ്ങളും കോഡ് സ്കാൻ ചെയ്യുക വഴി അറിയാനാവും. റീട്ടെയ്ൽ, ഇ-കോമേഴ്സ് മേഖലകളിലെ ഡിസ്കൗണ്ട് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.