Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബഹുരാഷ്​ട്ര നാവിക...

ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യ തലവനായി മേജർ ജനറൽ അബ്​ദുല്ല അൽ ഷെഹ്റിയെ നിയമിച്ചു

text_fields
bookmark_border
ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യ തലവനായി മേജർ ജനറൽ അബ്​ദുല്ല അൽ ഷെഹ്റിയെ നിയമിച്ചു
cancel
camera_alt

 മേജർ ജനറൽ അബ്​ദുല്ല ബിൻ സലേം അൽ ഷെഹ്റി

റിയാദ്: ലോകത്തിലെ പ്രധാന സമുദ്ര പാതകളുടെയും കപ്പൽ ഗതാഗതത്തി​െൻറയും സുരക്ഷ ഉറപ്പാക്കാൻ രൂപവത്​കരിച്ച ബഹുരാഷ്​ട്ര നാവിക പ്രതിരോധ സഖ്യത്തി​െൻറ കമാൻഡറായി മേജർ ജനറൽ അബ്​ദുല്ല ബിൻ സലേം അൽ ഷെഹ്റിയെ സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം നിയമിച്ചു. ഇക്കഴിഞ്ഞ ജൂലൈ 30-ന് ആരംഭിച്ച സഖ്യരൂപവത്​കരണ നടപടികളുടെ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം.

സഖ്യത്തി​െൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സൈനിക സജ്ജത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സഖ്യത്തി​െൻറ ചാർട്ടറും അന്താരാഷ്​ട്ര നിയമങ്ങളും പാലിച്ചുകൊണ്ട് കടൽമാർഗമുള്ള സുരക്ഷ ഉറപ്പാക്കുക, ചരക്ക്-യാത്രാ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുക, ലോക വ്യാപാരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടുങ്ങിയ കടൽപ്പാതകളുടെയും കടലിടുക്കുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, ആഗോള സാമ്പത്തിക രംഗത്തെ വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പിന്തുണ നൽകുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.

സഖ്യത്തി​െൻറ സംയുക്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ കമാൻഡർ നേരിട്ട് നേതൃത്വം നൽകും. സഖ്യത്തിൽ അംഗങ്ങളായ രാജ്യങ്ങൾ തമ്മിലും, ലോകത്തിലെ മറ്റ് നാവിക സഖ്യങ്ങളുമായും ഉള്ള ആസൂത്രണവും ഏകോപനവും അദ്ദേഹത്തി​െൻറ മേൽനോട്ടത്തിലായിരിക്കും. കൂടാതെ, നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കനുസരിച്ചാണ് എല്ലാ സൈനിക ദൗത്യങ്ങളും നടക്കുന്നത് എന്ന് അദ്ദേഹം ഉറപ്പുവരുത്തും. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഒന്നിച്ചു പ്രവർത്തിക്കാനുള്ള പരിശീലനം നൽകാനും, വിവരങ്ങൾ പരസ്പരം കൈമാറാനും, നാവിക ശേഷി വർദ്ധിപ്പിക്കാനും, സംയുക്ത സൈനിക അഭ്യാസങ്ങൾ സംഘടിപ്പിക്കാനും ഈ നീക്കം വഴി തുറക്കും.

സഖ്യം പ്രഖ്യാപിച്ചതു മുതൽ കൂടുതൽ രാജ്യങ്ങൾ ഇതിൽ പങ്കാളികളാകാൻ താല്പര്യം കാണിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ ഇതിനോടകം സംയുക്ത കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. മറ്റ് ചില രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായി ഔദ്യോഗികമായി ചേരുന്നതിനായുള്ള ആഭ്യന്തര നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഈ സഖ്യത്തി​െൻറ ലക്ഷ്യങ്ങളും തത്ത്വങ്ങളും അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും, ഒപ്പുവെക്കൽ നടപടികൾ പൂർത്തിയാക്കിയ രാജ്യങ്ങളുടെ പേരുകൾ അടങ്ങിയ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.

സഖ്യ രൂപവത്​കരണത്തി​െൻറ ഭാഗമായി ആഗസ്​റ്റ്​ 12, 13 തീയതികളിൽ ഉന്നതതല ആസൂത്രണ യോഗം ചേരും. സഖ്യത്തി​െൻറ ഘടന പൂർണ്ണമാക്കുന്നതിനും, പുതിയ രാജ്യങ്ങളെ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. സഖ്യത്തിന് ഒരു മേധാവിയെ നിയമിച്ചതു വഴി, ആഗോളതലത്തിൽ കടൽ സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനുമുള്ള നീക്കങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsDefence MinistrySaudi Arabiaappointed
News Summary - ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിന്റെ തലവനായി നിയമിതനായി
Next Story